
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നു. ആലൂരില്‍ കരുത്തരായ മുംബൈയാണ് കേരളത്തിന്‍റെ എതിരാളികള്‍. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ കേരളത്തെ ബാറ്റിംഗിന് അയച്ചു. സഞ്ജു സാംസണാണ് കേരള ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്.
പ്ലേയിംഗ് ഇലവനുകള്‍
കേരളം: വിഷ്‌ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, അബ്‌ദുള്‍ ബാസിത്, ശ്രേയാസ് ഗോപാല്‍, ബേസില്‍ തമ്പി, എന്‍ ബേസില്‍, അഖിന്‍ സത്താര്‍, അഖില്‍ സ്‌കറിയ.
മുംബൈ: ആന്‍ക്രിഷ് രഖുവന്‍ഷി, ജയ് ഗോകുല്‍ ബിസ്‌ത, പ്രസാദ് പവാര്‍ (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഷാംസ് മലാനി, മോഹിത് അവാസ്‌തി, തനുഷ് കോട്യന്‍, തുഷാര്‍ ദേശ്‌പാണ്ഡെ, സാവെദ് പാര്‍കര്‍, റോയ്‌സ്റ്റണ്‍ ഡിയാസ്.
വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ തോല്‍പ്പിച്ചിരുന്നു. ആലൂരില്‍ 3 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 49.1 ഓവറില്‍ 185 റണ്‍സില്‍ എല്ലാവരും പുറത്തായി. ആറാമനായി ക്രീസിലെത്തി 121 പന്തില്‍ 98 റണ്‍സുമായി പൊരുതിയ വിശ്വരാജ്‌സിംഗ് ജഡേജയുടെ ഇന്നിംഗ്സാണ് സൗരാഷ്ട്രയെ രക്ഷിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ 20 വയസുകാരന്‍ അഖിന്‍ സത്താര്‍ കേരള ബൗളര്‍മാരില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ കേരളം 47.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 76 പന്തില്‍ 60 റണ്‍സ് നേടിയ അബ്ദുള്‍ ബാസിതാണ് കേരളത്തിന്‍റെ വിജയശില്‍പി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!