
ആലൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം കേരള ക്രിക്കറ്റ് ടീം മടങ്ങിവരുന്നു. മുംബൈയോട് 3.1 ഓവറില്‍ 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായ കേരളം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 18 ഓവറില്‍ 75-2 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. സഞ്ജു 49 പന്തില്‍ 32* ഉം, സച്ചിന്‍ 44 പന്തില്‍ 26* ഉം റണ്‍സില്‍ നില്‍ക്കുന്നു. സഞ്ജു സാംസണിന്‍റെ ബാറ്റിംഗിലേക്കാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളെല്ലാം.
ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ അജിങ്ക്യ രഹാനെ കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിനാവട്ടെ തുടക്കം പിഴയ്‌ക്കുകയും ചെയ്‌തു. 11 പന്തില്‍ 9 റണ്‍സടുത്ത ഓപ്പണര്‍ മുഹമ്മദ് അസ്‌ഹറുദ്ദീനെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ തുഷാര്‍ ദേശ്‌പാണ്ഡെ എല്‍ബിയിലൂടെ പുറത്താക്കി. 5 പന്തില്‍ 1 മാത്രം നേടിയ രോഹന്‍ എസ് കുന്നുമ്മലിനെ നാലാം ഓവറിലെ ആദ്യ പന്തില്‍ മോഹിത് അവാസ്‌തി ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെയാണ് കേരളം തകര്‍ച്ച നേരിട്ടത്.
പ്ലേയിംഗ് ഇലവനുകള്‍
കേരളം: വിഷ്‌ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, അബ്‌ദുള്‍ ബാസിത്, ശ്രേയാസ് ഗോപാല്‍, ബേസില്‍ തമ്പി, എന്‍ ബേസില്‍, അഖിന്‍ സത്താര്‍, അഖില്‍ സ്‌കറിയ.
മുംബൈ: ആന്‍ക്രിഷ് രഖുവന്‍ഷി, ജയ് ഗോകുല്‍ ബിസ്‌ത, പ്രസാദ് പവാര്‍ (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഷാംസ് മലാനി, മോഹിത് അവാസ്‌തി, തനുഷ് കോട്യന്‍, തുഷാര്‍ ദേശ്‌പാണ്ഡെ, സാവെദ് പാര്‍കര്‍, റോയ്‌സ്റ്റണ്‍ ഡിയാസ്.
Read more: വിജയ് ഹസാരെ: മുംബൈക്കും മടവെക്കാന്‍ കേരളം, ടോസ് അറിയാം; എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!