
ആലൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരള-സൗരാഷ്‌ട്ര മത്സരം അല്‍പസമയത്തിനകം. ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണിന്‍റെ പ്രകടനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. വിജയ് ഹസാരെയില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് സൗരാഷ്‌ട്ര. ജയ്‌ദേവ് ഉനാദ്‌കട്ടാണ് സൗരാഷ്‌ട്രയുടെ ക്യാപ്റ്റന്‍. ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയ്‌ക്ക് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.
പ്ലേയിംഗ് ഇലവനുകള്‍
കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ് കുന്നുമ്മല്‍, വിഷ്‌ണു വിനോദ്, സച്ചിന്‍ ബേബി, അബ്‌ദുള്‍ ബാസിത്ത് പി എ, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, ബേസില്‍ എന്‍ പി, ശ്രേയാസ് ഗോപാല്‍, അഖിന്‍.
സൗരാഷ്‌ട്ര: ജയ്‌ദേവ് ഉനാദ്‌കട്ട് (ക്യാപ്റ്റന്‍), ഷെല്‍ഡന്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍പിത് വസവാദ, ഹര്‍വിക് ദേശായി, പ്രേരക് മങ്കാദ്, ചിരാഗ് ജാനി, ധര്‍മേന്ദ്ര സിംഗ് ജഡേജ, പരാഥ് ഭട്ട്, സമര്‍ഥ് വ്യാസ്, വിശ്വരാജ്‌സിംഗ് ജഡേജ, അന്‍കൂര്‍ പന്‍വാര്‍.
ഗ്രൂപ്പ് എയില്‍ കേരളത്തിനും സൗരാഷ്‌ട്രയ്‌ക്കും ഒപ്പം കരുത്തരായ മുംബൈയും റെയില്‍വേസും ത്രിപുരയും പോണ്ടിച്ചേരിയും സിക്കിമും ഒഡിഷയുമുണ്ട്. ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ട് വിജയ് ഹസാരെയില്‍ മറുപടി പറയും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!