വമ്പന്‍ ജയത്തിനു പിന്നാലെ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി; നിരാശപ്പെടുത്തി സഞ്ജു

By Web TeamFirst Published Oct 14, 2019, 10:45 PM IST
Highlights

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ 43 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ എം ഡി നിധീഷ്(40), അക്ഷയ് ചന്ദ്രന്‍(29), പി.രാഹുല്‍(25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ആലൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി. കരുത്തരായ മുംബൈ ആണ് കേരളത്തെ എട്ടു വിക്കറ്റിന് തകര്‍ത്തത്. സഞ്ജു സാംസണ്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 199 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മുംബൈ 38.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മുംബൈക്കായി യാഷ്‌സ്‌വി ജെയ്സ്വാള്‍(122), ആദിത്യ താരെ(67) ഓപ്പണിംഗ് സഖ്യം 195 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വേര്‍പിരിഞ്ഞത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ 43 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ എം ഡി നിധീഷ്(40), അക്ഷയ് ചന്ദ്രന്‍(29), പി.രാഹുല്‍(25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍(8 പന്തില്‍ 15), സച്ചിന്‍ ബേബി(8), വിഷ്ണു വിനോദ്(9) എന്നിവര്‍ നിറം മങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. മുംബൈക്കായി ധവാല്‍ കുല്‍ക്കര്‍ണിയും ഷര്‍ദ്ദുല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

click me!