Vijay  Hazare : കേരളത്തിനെതിരെ ഉത്തരാഖണ്ഡ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

Published : Dec 14, 2021, 11:48 AM IST
Vijay  Hazare : കേരളത്തിനെതിരെ ഉത്തരാഖണ്ഡ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

Synopsis

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഉത്തരാഖണ്ഡ് 36 ഓവറില്‍ നാലിന് 147 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജയ് ബിസ്ത (83), ദിക്ഷന്‍ശു നേഗി (38) എന്നിവരാണ് ക്രീസില്‍.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) കേരളത്തിനെതിരെ ഉത്തരാഖണ്ഡ് (Uttarakhand) തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഉത്തരാഖണ്ഡ് 36 ഓവറില്‍ നാലിന് 147 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജയ് ബിസ്ത (83), ദിക്ഷന്‍ശു നേഗി (38) എന്നിവരാണ് ക്രീസില്‍. നിതീഷ് എം ഡി, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് നേടി. രണ്ട് വിക്കറ്റുകള്‍ റണ്ണൗട്ടായിരുന്നു.

രണ്ടാം ഓവറില്‍ തന്നെ കേരളം ആദ്യ വിക്കറ്റ് വീഴ്ത്തി. നീതീഷിന്റെ പന്തില്‍ തനുഷ് ഗുസൈന്‍ (1) വിഷ്ണു വിനോദിന് ക്യാച്ച് നല്‍കി. പിന്നാലെയെത്തിയ വൈഭവ ഭട്ട് (10) റണ്ണൗട്ടായി. റോബിന്‍ ബിസ്റ്റിനും  (5) ഇതുതന്നെയാണ് സംഭവിച്ചത്. സ്വപ്‌നില്‍ സിംഗിനെ സക്‌സേന ബൗള്‍ഡാക്കിയപ്പോള്‍ ഉത്തരാഖണ്ഡ്   നാലിന് 65 എന്ന നിലയിലേക്ക് വീണു. പിന്നാലെ ഒത്തുച്ചേര്‍ന്ന  ബിസ്ത- നേഗി സഖ്യം ഇതുവരെ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മൂന്ന് മത്സരങ്ങളും ജയിച്ച കേരളം 12 പോയിന്റുമായി  ഗ്രൂപ്പ് ഡിയില്‍ ഒന്നാമതാണ്. മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കേരളത്തിന് പിറകിലാണ് ഇരുവരും. 

കേരളം: സഞ്ജു സാംസണ്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, നിതീഷ് എം ഡി, വിനൂപ് ഷീല മനോഹരന്‍, രോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വിശ്വേശ്വര്‍ സുരേഷ്. 

ഉത്തരാഖണ്ഡ്: വൈഭവ് ഭട്ട്, ഹിമാന്‍ഷു ബിഷ്ട്, എ മധ്വാള്‍, നേഗി, മുഹമ്മദ് നസീം, ദീപേഷ് എസ് നൈല്‍വാള്‍, റോബിന്‍ ബിസ്റ്റ്, സ്വപ്‌നില്‍ സിംഗ്, ജയ് ബിസ്ത, തനുഷ് ഗുസൈന്‍, അഗ്രിം തിവാരി.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ