Rohit Sharma : രോഹിത് ശര്‍മ്മ ഒരു ടെസ്റ്റ് പോലും നഷ്‌ടപ്പെടുത്തേണ്ട താരമല്ല, ഇന്ത്യക്ക് കനത്ത പ്രഹരം: ഗംഭീര്‍

Published : Dec 14, 2021, 10:05 AM ISTUpdated : Dec 14, 2021, 01:08 PM IST
Rohit Sharma : രോഹിത് ശര്‍മ്മ ഒരു ടെസ്റ്റ് പോലും നഷ്‌ടപ്പെടുത്തേണ്ട താരമല്ല, ഇന്ത്യക്ക് കനത്ത പ്രഹരം: ഗംഭീര്‍

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ലെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ (India Tour of South Africa 2021-22) ഉപനായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma) പരിക്കിനെ തുടര്‍ന്ന് കളിക്കാത്തത് ടീം ഇന്ത്യക്ക് (Team India) കനത്ത തിരിച്ചടിയെന്ന് മുന്‍താരം ഗൗതം ഗംഭീര്‍ (Gautam Gambhir). 'ഇംഗ്ലണ്ടില്‍ രോഹിത് ബാറ്റ് ചെയ്‌ത രീതി നോക്കുമ്പോള്‍ നിലവിലെ ഫോമില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു മത്സരം പോലും നഷ്‌ടപ്പെടുത്തേണ്ട താരമല്ല രോഹിത്. ഉപനായകനായി രോഹിത് തെര‍ഞ്ഞെടുക്കപ്പെട്ടിട്ടേയുള്ളൂ. അതിനാല്‍ ടീമിന് വലിയ പ്രഹരമാണ് താരത്തിന്‍റെ അഭാവം' എന്നും ഗംഭീര്‍ പറഞ്ഞു. 

അതേസമയം രോഹിത് ശര്‍മ്മയുടെ അഭാവം യുവതാരങ്ങള്‍ക്ക് രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്താനുള്ള മികച്ച അവസരമാണ് എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ലെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. ഞായറാഴ്‌ച മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ രോഹിത് ശര്‍മ്മയുടെ വലത് തുടയ്ക്ക് പരിക്കേറ്റു എന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്‍റെ പകരക്കാരനായി പ്രിയങ്ക് പാഞ്ചലിനെ സെലക്‌ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തി. രോഹിത് പുറത്തായ സാഹചര്യത്തില്‍ ആരാകും ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാവുകയെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്. 

രോഹിത്തിന്‍റെ പകരക്കാരന്‍ പ്രിയങ്ക് പാഞ്ചല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബാറ്ററാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 24 സെഞ്ചുറിയും 25 അര്‍ധസെഞ്ചുറിയും അടക്കം 7011 റണ്‍സ് പാഞ്ചല്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി എ ടീം ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പര്യടനത്തില്‍ അനൗദ്യോഗിക ടെസ്റ്റില്‍ പാഞ്ചല്‍ 96 റണ്‍സടിച്ച് തിളങ്ങിയിരുന്നു. ഡിസംബര്‍ 26ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. 

കോലി ഏകദിനങ്ങള്‍ക്കില്ല

അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോലി കളിക്കില്ല. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് കോലിയുടെ വിശദീകരണം. ഇക്കാര്യം കോലി ബിസിസിഐയെ അറിയിച്ചു. കോലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. കോലിയുടെ പിന്‍മാറ്റത്തിന് ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. രോഹിത്തിനെ ഏകദിന നായകനാക്കിയതില്‍ കോലി സംതൃപ്‌നല്ല എന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Virat Kohli : വിരാട് കോലി അതൃപ്‌തന്‍? ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്ന് പിന്‍മാറി

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര