Vijay Hazare : വെങ്കടേഷ് അയ്യര്‍ക്ക് സെഞ്ചുറി; മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം

Published : Dec 09, 2021, 01:17 PM IST
Vijay Hazare : വെങ്കടേഷ് അയ്യര്‍ക്ക് സെഞ്ചുറി; മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം

Synopsis

 രാജ്‌കോട്ടില്‍ ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിന് വെങ്കടേഷ് അയ്യരുടെ സെഞ്ചുറിയാണ് (84 പന്തില്‍ 112 ) മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ശുഭം ശര്‍മ (82) മികച്ച പ്രകടനം പുറത്തെടുത്തു.  

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) മധ്യപ്രദേശിനെതിരെ കേരളത്തിന് 330 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. രാജ്‌കോട്ടില്‍ ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിന് വെങ്കടേഷ് അയ്യരുടെ സെഞ്ചുറിയാണ് (84 പന്തില്‍ 112 ) മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ശുഭം ശര്‍മ (82) മികച്ച പ്രകടനം പുറത്തെടുത്തു. വിഷ്ണു വിനോദ് കേരളത്തിനായി മൂന്ന് വിക്കറ്റെടുത്തു. ബേസില്‍ തമ്പിക്ക് രണ്ട് വിക്കറ്റുണ്ട്.  

ഒരുഘട്ടത്തില്‍ മൂന്നിന്  108 എന്ന നിലയിലായിരുന്നു മധ്യപ്രദേശ്. അഭിഷേക് ഭണ്ഡാരി (49), സിദ്ധാര്‍ത്ഥ് പടിദാര്‍ (0), രജത് പടിദാര്‍ (49) എന്നിവരുടെ വിക്കറ്റുകളായിരുന്നു നഷ്ടമായിരുന്നത്. പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന വെങ്കടേഷ്- ശുഭം സഖ്യമാണ് മധ്യപ്രദേശിന്റെ നെടുംതൂണായത്. ഇരുവരും 169  റണ്‍സ് കൂട്ടിച്ചേത്തു. ശുഭം ശര്‍മയായിരുന്നു കൂടുതല്‍ അപകടകാരി. കേവലം 67 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെയാണ് താരം 82 റണ്‍സെടുത്തത്. താരത്തെ വിഷ്ണു പുറത്താക്കി. വൈകാതെ വെങ്കടേഷ് സെഞ്ചുറി പൂര്‍ത്തിയാക്കി. 84 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഇന്നിംഗ്‌സ

പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. പാര്‍ത്ഥ് സഹാനി (7), പുനീത് ദത്തെ (0), മിഹിര്‍ ഹിര്‍വാണി (2), കുമാര്‍ കാര്‍ത്തികേയ സിംഗ് (10) എന്നിവര്‍ വന്നത് പോലെ മടങ്ങി. ആദിത്യ ശ്രീവാസ്തവ (7) പുറത്താവാതെ നിന്നു. വിഷ്ണു ബേസില്‍ എന്നിവര്‍ക്ക് പുറമെ രോഹന്‍ കുന്നുമ്മല്‍, മനു കൃഷ്ണന്‍, നിതീഷ് എം ഡി ഓരോ വിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനെ തോല്‍പ്പിച്ചിരുന്നു.

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, വത്സല്‍ ഗോവിന്ദ് എന്നിവര്‍ ടീമിലെത്തി. വിനൂപ്, അക്ഷയ് കെ സി എന്നിവരാണ് പുറത്തായത്.  

കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, മനു കൃഷ്ണന്‍, ജലജ് സക്‌സേന, നിതീഷ് എം ഡി, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്. 

മധ്യപ്രദേശ്: അഭിഷേക് ഭണ്ഡാരി, സിദ്ധാര്‍ത്ഥ് പടിദാര്‍, രജത് പടിദാര്‍, വെങ്കടേഷ് അയ്യര്‍, ശുഭം ശര്‍മ, മിഹിര്‍ ഹിര്‍വാണി, പുനീത് ദത്ത്, ആവേഷ് ഖാന്‍, പാര്‍ത്ഥ് സാഹ്നി, ആദിത്യ ശ്രീവാസ്തവ, കുമാര്‍ കാത്തികേയ സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍