Vijay Hazare : വെങ്കടേഷ് അയ്യര്‍ ക്രീസില്‍; കേരളത്തിനെതിരെ മധ്യപ്രദേശ് മികച്ച സ്‌കോറിലേക്ക്

By Web TeamFirst Published Dec 9, 2021, 11:42 AM IST
Highlights

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, വത്സല്‍ ഗോവിന്ദ് എന്നിവര്‍ ടീമിലെത്തി. വിനൂപ്, അക്ഷയ് കെ സി എന്നിവരാണ് പുറത്തായത്.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) കേരളത്തിനെതിരെ (Kerala)  മധ്യപ്രദേശ് മികച്ച നിലയില്‍. രാജോകോട്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്്. വെങ്കടേഷ് അയ്യര്‍ (52), ശുഭം ശര്‍മ (39) എന്നിവരാണ് ക്രീസില്‍. കേരളത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനെ തോല്‍പ്പിച്ചിരുന്നു.

അഭിഷേക് ഭണ്ഡാരി (49), സിദ്ധാര്‍ത്ഥ് പടിദാര്‍ (0), രജത് പടിദാര്‍ (49) എന്നിവരുടെ വിക്കറ്റുകളാണ് മധ്യപ്രദേശിന് നഷ്ടമായത്. വിഷ്ണു വിനോദ് കേരളത്തിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മനു കൃഷ്ണനാണ് ഒരു വിക്കറ്റ്. അഭിഷേകും രജതും വിഷ്ണുവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. സിദ്ധാര്‍ത്ഥ് മനുവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 
 
നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, വത്സല്‍ ഗോവിന്ദ് എന്നിവര്‍ ടീമിലെത്തി. വിനൂപ്, അക്ഷയ് കെ സി എന്നിവരാണ് പുറത്തായത്. 

കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, മനു കൃഷ്ണന്‍, ജലജ് സക്‌സേന, നിതീഷ് എം ഡി, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്. 

മധ്യപ്രദേശ്: അഭിഷേക് ഭണ്ഡാരി, സിദ്ധാര്‍ത്ഥ് പടിദാര്‍, രജത് പടിദാര്‍, വെങ്കടേഷ് അയ്യര്‍, ശുഭം ശര്‍മ, മിഹിര്‍ ഹിര്‍വാണി, പുനീത് ദത്ത്, ആവേഷ് ഖാന്‍, പാര്‍ത്ഥ് സാഹ്നി, ആദിത്യ ശ്രീവാസ്തവ, കുമാര്‍ കാത്തികേയ സിംഗ്.
 

click me!