ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാനെ വെളിപ്പെടുത്തി വോണ്‍

Published : Sep 06, 2019, 02:50 PM IST
ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാനെ വെളിപ്പെടുത്തി വോണ്‍

Synopsis

വിരാട് കോലിയാണോ സ്റ്റീവ് സ്‌മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച താരം എന്ന ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്

മാഞ്ചസ്റ്റര്‍: ആഷസില്‍ വിസ്‌മയ തിരിച്ചുവരവ് നടത്തി അമ്പരപ്പിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത്. മൂന്ന് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമടക്കം147.25 ശരാശരിയില്‍ 589 റണ്‍സാണ് സ്‌മിത്ത് അടിച്ചുകൂട്ടിയത്. ഇതോടെ വിരാട് കോലിയാണോ സ്റ്റീവ് സ്‌മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച താരം എന്ന ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്. 

ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‍റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ലോകത്തെ മികച്ച താരം. എന്നാല്‍ മികച്ച ടെസ്റ്റ് താരമായി കോലിയെ പിന്തള്ളി സ്‌മിത്തിന്‍റെ പേരാണ് വോണ്‍ മുന്നോട്ടുവെക്കുന്നത്. 

'ടെസ്റ്റില്‍ കോലിയാണോ സ്‌മിത്താണോ മികച്ച താരമെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ മികച്ച ഒരു ബാറ്റ്സ്‌മാനെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സ്‌മിത്തിനാണ് തന്‍റെ വോട്ട്. തന്‍റെ തെരഞ്ഞെടുപ്പ് മോശമായാല്‍, കോലിയെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സന്തോഷമേയുള്ളൂ. കാരണം, കോലി ഇതിഹാസമാണ്. എല്ലാ ഫോര്‍മാറ്റാലും പരിഗണിച്ചാല്‍ കോലിയാണ് മികച്ച താരം' എന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം