ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വിരാട് കോലി! സഞ്ജു ആദ്യ അഞ്ചില്‍ തുടരുന്നു; ഭീഷണിയായി അഭിഷേകും സുനില്‍ നരെയ്‌നും

Published : May 25, 2024, 02:46 PM IST
ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വിരാട് കോലി! സഞ്ജു ആദ്യ അഞ്ചില്‍ തുടരുന്നു; ഭീഷണിയായി അഭിഷേകും സുനില്‍ നരെയ്‌നും

Synopsis

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ നിറം മങ്ങിയ സഞ്ജു 15 മത്സരങ്ങളില്‍ 531 റണ്‍സാണ് അടിച്ചെടുത്തുത്.

ചെന്നൈ: ഐപിഎല്‍ ഓറഞ്ച് ക്യാപ് ഉറപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. പ്ലേ ഓഫില്‍ പുറത്തായ ആര്‍സിബിക്ക് വേണ്ടി 15 മത്സരങ്ങളില്‍ 741 റണ്‍സാണ് താരം നേടിയത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. കോലിക്ക് ഒന്നാംസ്ഥാനം നഷ്ടമാവണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. കോലിക്ക് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഏകതാരം നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡാണ്. 14 മത്സരങ്ങളില്‍ 567 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. കോലിയെ മറികടക്കണമെങ്കില്‍ ഹെഡ് ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 175 റണ്‍സ് നേടണം. അങ്ങനെയൊന്നുണ്ടാവുക പ്രയാസമാണ്. 

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ നിറം മങ്ങിയ സഞ്ജു 15 മത്സരങ്ങളില്‍ 531 റണ്‍സാണ് അടിച്ചെടുത്തുത്. 48.27 ശരാശരിയിലും 153.47 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം. എന്നാല്‍ ഒമ്പതാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മ (482), പത്താം സ്ഥാനത്തുള്ള സുനില്‍ നരെയ്ന്‍ (482) എന്നിവര്‍ സഞ്ജുവിനെ മറിടക്കാന്‍ സാധ്യതയുണ്ട്. യഥാക്രമം ഹൈദരാബാദിന്റേയും കൊല്‍ക്കത്തയുടേയും താരങ്ങളായ ഇരുവര്‍ക്കും സഞ്ജുവിനെ മറിടക്കാന്‍ വേണ്ടത് 50 റണ്‍സ്. ഫൈനല്‍ ബാക്കി നില്‍ക്കെ സഞ്ജുവിന്റെ സ്ഥാനം മാറുമോയെന്ന് കാത്തിരുന്ന് കാണാം. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (583) രണ്ടാം സ്ഥാനത്ത് തുടരുന്നു. 14 മത്സങ്ങളില്‍ 583 റണ്‍സാണ് താരം നേടിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് (573) മൂന്നാമത്. പിന്നാലെ ഹെഡും സഞ്ജുവും. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ (527), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കെ എല്‍ രാഹുല്‍ (520), നിക്കോളാസ് പുരാന്‍ (527) എന്നിവര്‍ ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. 

ക്വാളിഫയറില്‍ പുറത്തായെങ്കിലും സഞ്ജുവിന് നേട്ടം! എക്‌സൈറ്റിംഗ് താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത്

അതേസമയം, പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരില്‍ പഞ്ചാബ് കിംഗ്‌സിന്റെ ഹര്‍ഷല്‍ പട്ടേല്‍ 24 വിക്കറ്റുമായി ഒന്നാമത്. ജസ്പ്രിത് ബുമ്ര (20), വരുണ്‍ ചക്രവര്‍ത്തി (20), ടി നടരാജന്‍ (19), ആവേശ് ഖാന്‍ (19) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍. ഹൈദരാബാദിന് വേണ്ടി കളിക്കുന്ന നടരാജന് അഞ്ച് വിീഴ്ത്തിയാല്‍ ഹര്‍ഷലിനൊപ്പമെത്താം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സൂര്യവന്‍ഷിയെ കണ്ട് പഠിക്ക്'; റിഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് താരം
ഐപിഎല്‍ 2026: ഐപിഎല്ലില്‍ ബാറ്റിങ് ദുരന്തമാകാത്ത രണ്ടേ രണ്ട് ടീമുകള്‍