മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌നാണ് നാലാം സ്ഥാനത്ത്.
ചെന്നൈ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ തോറ്റ് പുറത്തായെങ്കിലും ഓര്‍മാക്‌സ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനോട് 36 റണ്‍സിന് തോറ്റാണ് രാജസ്ഥാന്‍ റോയല്‍സ് പുറത്താവുന്നത്.ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടാന്‍ സാധിച്ചത്. സഞ്ജുവിനും (10) തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട 10 എക്‌സൈറ്റിംഗ് താരങ്ങളുടെ റാങ്കിംഗില്‍ സഞ്ജു ഏഴാം സ്ഥാനത്തുണ്ട്. ഐപിഎല്‍ ഫൈനലിനോട് അടുക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗൂളൂരു താരം ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ നായകന്‍ എം എസ് ധോണി രണ്ടാം സ്ഥാനത്തായി. മെയ് 17 മുതല്‍ 23 വരെയുള്ള ഐപിഎല്‍ കാലയളവിലെ 10 താരങ്ങളെ തെരഞ്ഞെടുത്തത്.
മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌നാണ് നാലാം സ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ അഞ്ചാമതുണ്ട്. പിന്നാലെ ഹൈദരാബാദിന്റെ തന്നെ ട്രോവിസ് ഹെഡ്. തൊട്ടുപിന്നിലാണ് സഞ്ജു. ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ്, ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് തൊട്ടുപിറകില്‍.
അതേസമയം, ഐപിഎല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ നിറം മങ്ങുന്നപതിവ് ആവര്‍ത്തിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് മടങ്ങുന്നത്. ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുപോയത് ടീമിന് വലിയ തിരിച്ചടിയായി. അടുത്ത സീസണിലെ താരലേലത്തിനു മുന്‍പ് ടീമില്‍ അഴിച്ചുപണി ഉറപ്പാണ്. ഏപ്രിലില്‍ തന്നെ 16 പോയിന്റിലെത്തിയിട്ടും, ആദ്യ ക്വാളിഫയറില്‍ ഇടം നേടാതെ പോയതില്‍ തുടങ്ങുന്നു രാജാസ്ഥന്റെ വീഴ്ചകള്‍.

