റണ്‍വേട്ടക്കാരില്‍ സച്ചിന് അടുത്തെത്തി കോലി! നിലവില്‍ ഒന്നാമന്‍, വിടാതെ രോഹിത്; ശ്രേയസ് ആദ്യ പത്തില്‍

Published : Nov 12, 2023, 10:38 PM IST
റണ്‍വേട്ടക്കാരില്‍ സച്ചിന് അടുത്തെത്തി കോലി! നിലവില്‍ ഒന്നാമന്‍, വിടാതെ രോഹിത്; ശ്രേയസ് ആദ്യ പത്തില്‍

Synopsis

രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമാണ് കോലിക്ക്. 103 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 88.52 സ്‌ട്രൈക്ക് റേറ്റിലും 99.00 ശരാശരിയിലുമാണ് കോലിയുടെ നേട്ടം. മൂന്ന് തവണ താരത്തെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല.

ബംഗളൂരു: ഏകദിന ലോകകപ്പ് റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തി വിരാട് കോലി. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ 51 റണ്‍സ് നേടിയതോടെയാണ് കോലി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിനെ മറികടന്ന് ഒന്നാമതെത്തിയത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോലിക്ക് 594 റണ്‍സായി. ഡി കോക്കിന് 591 റണ്‍സാണുള്ളത്. ഇരു ടീമുകളും സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ സ്ഥാനങ്ങളില്‍ മാറ്റം വന്നേക്കും. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (673) റെക്കോര്‍ഡ് കോലി മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 80 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് സച്ചിനെ മറികടക്കാം. 

രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമാണ് കോലിക്ക്. 103 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 88.52 സ്‌ട്രൈക്ക് റേറ്റിലും 99.00 ശരാശരിയിലുമാണ് കോലിയുടെ നേട്ടം. മൂന്ന് തവണ താരത്തെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, ഡി കോക്കിന്റെ അക്കൗണ്ടില്‍ നാല് സെഞ്ചുറികളുണ്ട്. ഒരിക്കല്‍ പോലും ഡി കോക്ക് അര്‍ധ സെഞ്ചുറി കുറിച്ചിട്ടില്ല. 174 റണ്‍സാണ് ഡി കോക്കിന്റെ ഉയര്‍ന്ന സ്‌കോര്‍. 65.66 സ്‌ട്രൈക്ക് റേറ്റുള്ള ഡി കോക്ക്, 109.24 സ്‌ട്രൈക്ക് റേറ്റിലാണ് റണ്‍സ് കണ്ടെത്തിയത്. 

ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സങ്ങളില്‍ 521 റണ്‍സാണ് രവീന്ദ്രയുടെ നേട്ടം. മൂന്ന് സെഞ്ചുറികള്‍ നേടിയ രവീന്ദ്ര രണ്ട് അര്‍ധ സെഞ്ചുറികളും കണ്ടെത്തി. പുറത്താവാതെ നേടിയ 123 റണ്‍സാണ് രവീന്ദ്രയുടെ ഉയര്‍ന്ന സ്‌കോര്‍. അതേസമം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ രോഹിത് 503 റണ്‍സ് നേടി. ഇന്നത്തെ 61 റണ്‍സോടെ ഡേവിഡ് വാര്‍ണറെ (499) അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളാനും രോഹിത്തിനായി.

 രോഹിത്തിന്റെ അക്കൗണ്ടില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളുമുണ്ട്. വാര്‍ണര്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറികളും നേടി. വാന്‍ ഡര്‍ ഡസ്സണ്‍ (442), മിച്ചല്‍ മാര്‍ഷ് (426), ശ്രേയസ് അയ്യര്‍ (421), ഡാരില്‍ മിച്ചല്‍ (418), ഡേവിഡ് മലാന്‍ (404) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. 347 റണ്‍സുമായി കെ എല്‍ രാഹുല്‍ 18-ാം സ്ഥാനത്താണ്.

ഈ കാഴ്ച്ച ഇനി കാണാനായേക്കില്ല! കോലിക്ക് പിന്നാലെ ഏകദിന ലോകകപ്പില്‍ രോഹിത്തിനും ആദ്യ വിക്കറ്റ് - വീഡിയോ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം