48-ാം ഓവറിലാണ് രോഹിത് പന്തെറിയാനെത്തിയത്. അതേ ഓവറിന്റെ അഞ്ചാം പന്തില്‍ രോഹിത് വിക്കറ്റ് നേടി. ഏഴ് റണ്‍സാണ് രോഹിത് വിട്ടുകൊടുത്തത്. രോഹിത്തിന്റെ ടോസ്ഡ് ഡെലിവറി സിക്‌സടിക്കാന്‍ ശ്രമിച്ച നിഡമാനുരുവിന് പിഴിച്ചു.

ബംഗളൂരു: ഏകദിന ലോകപ്പില്‍ വിരാട് കോലിക്ക് പിന്നാലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ തേജാ നിഡമനുരുവിന്റെ (54) വിക്കറ്റാണ് രോഹിത് നേടിയത്. നേരത്തെ വിരാട് കോലിയും വിക്കറ്റ് നേടിയിരുന്നു. നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോലി മടക്കിയത്. ഇരുവരുടേയും ആദ്യ ഏകദിന വിക്കറ്റ് നേട്ടമാണിത്. പാര്‍ട്ട് ടൈം ബൗളര്‍മാരായി ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരും പന്തെറിഞ്ഞിരുന്നു. 

48-ാം ഓവറിലാണ് രോഹിത് പന്തെറിയാനെത്തിയത്. അതേ ഓവറിന്റെ അഞ്ചാം പന്തില്‍ രോഹിത് വിക്കറ്റ് നേടി. ഏഴ് റണ്‍സാണ് രോഹിത് വിട്ടുകൊടുത്തത്. രോഹിത്തിന്റെ ടോസ്ഡ് ഡെലിവറി സിക്‌സടിക്കാന്‍ ശ്രമിച്ച നിഡമാനുരുവിന് പിഴിച്ചു. ലോംഗ് ഓണില്‍ നിന്ന് ഓടിയെത്തി മുഹമ്മദ് ഷമി പന്ത് അനായാസം കയ്യിലൊതുക്കി. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ, എഡ്വേര്‍ഡ്‌സിനെ പുറത്താക്കിയാണ് കോലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. തന്റെ രണ്ടാം ഓവരില്‍ തന്നെ കോലി വിക്കറ്റെടുക്കുകയായിരുന്നു. കോലി തന്റെ ഓവര്‍ എറിയാനെത്തുമ്പോള്‍ എഡ്വേര്‍ഡ്‌സ് 17 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ പന്ത് ഡച്ച് ക്യാപ്റ്റന്‍ പ്രതിരോധിച്ചു. രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. വിക്കറ്റ് ക്രഡിറ്റ് കെ എല്‍ രാഹുലിന് കൂടി കൊടുക്കണം. ലെഗ് സൈഡില്‍ വൈഡ് പോകുമായിരുന്ന പന്തില്‍ എഡ്വേര്‍ഡ്‌സ് ബാറ്റ് വെക്കുകയായിരുന്നു. പന്ത് കയ്യിലൊതുക്കാന്‍ രാഹുല്‍ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും കോലി തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരം കാണാനെത്തിയ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും ആവേശം അടക്കാനായില്ല. വീഡിയോ കാണാം...

ഇതുവരെ മൂന്ന് ഓവറുകള്‍ എറിഞ്ഞ കോലി 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഏകദിന ക്രിക്കറ്റില്‍ കോലിയുടെ അഞ്ചാം വിക്കറ്റാണിത്. ക്വിന്റണ്‍ ഡി കോക്ക്, അലിസ്റ്റര്‍ കുക്ക്, ബ്രണ്ടന്‍ മക്കല്ലം എന്നിവരെല്ലാം കോലിയുടെ ഇരയാവരാണ്. നേരത്തെ, ബാറ്റിംഗിനെത്തിയപ്പോള്‍ 51 റണ്‍സും കോലി നേടിയിരുന്നു. രോഹിത് 61 റണ്‍സും നേടിയിരുന്നു.

രോഹിത് കുല്‍ദീപിന്റെ പണി കളയുമോ? പന്തെറിയാന്‍ കോലിയും ഗില്ലും സൂര്യയും; ചിന്നസ്വാമിയില്‍ അപൂര്‍വ കാഴ്ച്ച