ബെംഗളൂരു വെടിക്കെട്ട്; ചരിത്ര നേട്ടത്തില്‍ വിരാട് കോലി

By Web TeamFirst Published Feb 27, 2019, 9:15 PM IST
Highlights

ദില്‍ഷന്‍ 80 മത്സരങ്ങളില്‍ നിന്ന് ഇത്രയും ബൗണ്ടറി നേടിയപ്പോള്‍ കോലിക്ക് 67 മത്സരങ്ങള്‍ മാത്രമാണ് വേണ്ടിവന്നത്. 

ബെംഗളൂരു: അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ ഫോറുകള്‍ നേടിയ താരമെന്ന നേട്ടത്തില്‍ ശ്രീലങ്കന്‍ മുന്‍ താരം തിലകരത്‌നെ ദില്‍ഷന് ഒപ്പമെത്തി വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ രണ്ട് ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ തന്‍റെ സമ്പാദ്യം 223ലെത്തിച്ചു. ദില്‍ഷന്‍ 80 മത്സരങ്ങളില്‍ നിന്ന് ഇത്രയും ബൗണ്ടറി നേടിയപ്പോള്‍ കോലിക്ക് 67 മത്സരങ്ങള്‍ മാത്രമാണ് വേണ്ടിവന്നത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെയും ധോണിയുടെയും ബാറ്റിംഗ് വെടിക്കെട്ടില്‍ നിശ്ചിത 20 ഓവറില്‍ 190 റണ്‍സെടുത്തു. കെ.എല്‍. രാഹുല്‍ (47),  വിരാട് കോലി (38 പന്തില്‍ 72), എം.എസ്. ധോണി (23 പന്തില്‍ 40) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെഹ്രന്‍ഡോര്‍ഫ്, കൗള്‍ട്ടര്‍നൈല്‍, ഡാര്‍സി ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 
 

click me!