അനാവശ്യ റെക്കോഡില്‍ സച്ചിനൊപ്പം കോലി ; ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരം

Web Desk   | ANI
Published : Nov 13, 2026, 03:15 PM IST
virat kohli latest news

Synopsis

ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതോടെ വിരാട് കോലി സച്ചിൻ ടെണ്ടുൽക്കറുടെ അനാവശ്യ റെക്കോർഡിനൊപ്പമെത്തി. വെറും 89 റൺസിന് പുറത്തായ ഇന്ത്യ 244 റൺസിന്റെ ദയനീയ തോൽവിയും മത്സരത്തിൽ ഏറ്റുവാങ്ങി.

മൗണ്ട് മൗംഗനൂയി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ റണ്‍സെടുക്കാതെ പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോഡ് സ്വന്തം പേരിലാക്കി വിരാട് കോലി. 244 റണ്‍സിന്റെ ദയനീയ തോല്‍വിക്ക് പുറമെ, കോലിക്ക് വ്യക്തിപരമായും കറുത്ത ദിവസമായി മാറി. മാറ്റ് ഹെന്റിക്കെതിരെ നേരിട്ട നാലാം പന്തില്‍ തന്നെ കോലി പുറത്തായിരുന്നു. കോലി ഉള്‍പ്പെടെ രോഹിത് ശര്‍മ (0), ശ്രേയസ് അയ്യര്‍ (0) എന്നിവരേയും ഹെന്റി ആ ഓവറില്‍ മടക്കിയിരുന്നു.

ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ കോലിയുടെ ഡക്കുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ കോലി എത്തിയിരിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരം എന്ന അനാവശ്യ റെക്കോര്‍ഡ് ഇനി കോലി, സച്ചിനൊപ്പം പങ്കുവെക്കും. 463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 തവണ പുറത്തായതെങ്കില്‍, 321 മത്സരങ്ങളില്‍ നിന്ന് മാത്രമാണ് കോലി ഈ നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഒപ്പമെത്തിയത്. 19 ഡക്കുകളുമായി ജവഗല്‍ ശ്രീനാഥ് മൂന്നാം സ്ഥാനത്തും 18 വീതം ഡക്കുകളുമായി അനില്‍ കുംബ്ലെ, രോഹിത് ശര്‍മ എന്നിവര്‍ തൊട്ടുപിന്നിലുമുണ്ട്. ഈ മത്സരത്തില്‍ രോഹിത് ശര്‍മയും ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു.

മൗണ്ട് മൗംഗനൂയിയില്‍ നടന്ന മത്സരത്തില്‍ 334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നില്‍ പതറി വെറും 26.4 ഓവറില്‍ 89 റണ്‍സിന് പുറത്തായി. സമീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ നാണക്കേടുകളില്‍ ഒന്നായി ഈ തോല്‍വി മാറി. 2027 ഏകദിന ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ തോല്‍വിയുടെ ആഘാതം ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്. 2000-ത്തിന് ശേഷം ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്.

2000 ഒക്ടോബറില്‍ ഷാര്‍ജയില്‍ ശ്രീലങ്കയ്ക്കെതിരെ 54 റണ്‍സിനും, 2010-ല്‍ ദാംബുള്ളയില്‍ ന്യൂസിലന്‍ഡിനെതിരെ 88 റണ്‍സിനും പുറത്തായതാണ് ഇതിന് മുന്‍പുള്ള മോശം പ്രകടനങ്ങള്‍. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്‌കോര്‍ കൂടിയാണിത്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേരിടുന്ന രണ്ടാമത്തെ വലിയ തോല്‍വിയാണിത് (244 റണ്‍സ്). 2000-ല്‍ ഷാര്‍ജയില്‍ ശ്രീലങ്കയോട് 245 റണ്‍സിന് തോറ്റതാണ് ഒന്നാമത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

26 വര്‍ഷത്തിനിടെ ഇതാദ്യം; ന്യൂസിലന്‍ഡിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യ നേരിട്ട പടുകൂറ്റന്‍ തോല്‍വി
മാറ്റ് ഹെന്റിക്ക് ആറ് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി