
ദില്ലി: സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 50 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം വിരാട് കോലിക്ക്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ ഇതുവരെ 930 ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. 480 പേരെ കോലി ഫോളോ ചെയ്യുന്നുണ്ട്.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് രണ്ടാംസ്ഥാനത്ത്. 49.9 മില്യണ്‍ ഫോളോവേഴ്‌സാണ് ബോളിവുഡ് സുന്ദരിക്കുള്ളത്. മറ്റൊരു ബോളിവുഡ് താരമായ ദീപിക പദുക്കോണാണ്(44.1 മില്യണ്‍) മൂന്നാമത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 34.5 മില്യന്‍ ഫോളോവേഴ്‌സുണ്ട്.
പക്ഷേ, ക്രിസ്റ്റ്യാനോയ്‌ക്ക് മുന്നില്‍...
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ ലോകത്ത് ഒന്നാംസ്ഥാനത്ത് യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 200 മില്യണിലേറെ പേരാണ് റോണോയെ പിന്തുടരുന്നത്. അമേരിക്കന്‍ സംഗീതജ്ഞ ആരിയാന ഗ്രാൻഡെയാണ്(175 മില്യണ്‍) തൊട്ടുപിന്നില്‍. റോക്ക് എന്ന് വിളിപ്പേരുള്ള ഹോളിവുഡ്- ഡബ്ല്യൂഡബ്ല്യൂഇ സൂപ്പര്‍ താരം ഡ്വെയ്‌ന്‍ ജോണ്‍സനാണ് മൂന്നാംസ്ഥാനത്ത്.
ടെസ്റ്റ് പരമ്പരയ്‌ക്കായി ടീം ഇന്ത്യക്കൊപ്പം ന്യൂസിലന്‍ഡിലാണ് വിരാട് കോലി ഇപ്പോഴുള്ളത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യമത്സരം വെള്ളിയാഴ്‌ച ആരംഭിക്കും. പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യയും(5-0) ഏകദിന പരമ്പര ന്യൂസിലന്‍ഡും(3-0) നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!