
കൊല്‍ക്കത്ത: എം എസ് ധോണിയുടെ പരിചയസമ്പത്താണ് ലോകകപ്പില്‍ ഇന്ത്യയുടെ കരുത്തെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. കളിയെക്കുറിച്ച് ആഴത്തില്‍ അറിയുന്ന താരമാണ് ധോണി.ആദ്യ പന്തു മുതല്‍ അവസാന പന്തുവരെ ധോണിയെപ്പോലെ ചിന്തിക്കുന്നൊരു കളിക്കാരന്‍ ഫീല്‍ഡിലുള്ളത് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ഭാഗ്യമാണെന്നും കോലി പറഞ്ഞു.
ധോണിയ്ക്ക് ആവശ്യമായ സമയം നല്‍കാന്‍ പലരും തയാറായിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം അതേ ആളുകള്‍ പറയുന്നത് ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ധോണിയുടെ സാന്നിധ്യമാണെന്നാണ്. ഇതിലതാണ് ശരിയെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി ചോദിച്ചു.
ലോകകപ്പിനിടെ മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ധോണി 341 ഏകദിനത്തില്‍ നിന്ന് 10,500 റണ്‍സെടുത്തിട്ടുണ്ട്. ധോണിയുടെ നേതൃത്വത്തിലാണ് 2011 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായത്. ഓള്‍റൗണ്ട് മികവാണ് അംബാട്ടി റായ്ഡുവിന് പകരം വിജയ് ശങ്കറെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്നും കോലി പറഞ്ഞു.ജൂണ്‍ അഞ്ചിന് സതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!