ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധങ്ങളെ കുറിച്ച് വിരാട് കോലി

Published : Apr 19, 2019, 07:01 PM IST
ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധങ്ങളെ കുറിച്ച് വിരാട് കോലി

Synopsis

ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഓരോ ടീം. മിക്കവരും അവരവരുടെ ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടീമിനെ പുറത്തുവിട്ടത്. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്.

കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഓരോ ടീം. മിക്കവരും അവരവരുടെ ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടീമിനെ പുറത്തുവിട്ടത്. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. അടുത്തകാലത്ത് ഇന്ത്യയുടെ വിജയങ്ങളില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് കുല്‍ദീപും ചാഹലും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇവരെ കുറിച്ച് പ്രതീക്ഷയിലാണ്.

ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലി ഇന്ത്യന്‍ സ്പിന്നര്‍മാരെ കുറിച്ച് പറഞ്ഞത്. കോലി തുടര്‍ന്നു... ഇന്ത്യയുടെ പ്രധാന ശക്തിയെന്നത് റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലുമെന്നതില്‍ സംശയമില്ല. ഒരു ടീമെന്ന നിലയിലാണ് ലോകകപ്പിനെ നേരിടുന്നത്. ഒരിക്കലും സാധാരണ ഏകദിന പരമ്പരകളെ പോലെ കാണാന്‍ കഴിയില്ല ലോകകപ്പിനെ. എപ്പോഴും വ്യത്യസ്ഥതകള്‍ നിറഞ്ഞ മറ്റൊരു ടീമായിട്ടാണ് ഞങ്ങള്‍ കളിക്കാന്‍ ശ്രമിക്കുന്നതെന്നും കോലി പറഞ്ഞു. 

ഇരുവരും മിഡില്‍ ഓവറുകളില്‍ വിക്കറ്റുകളെടുക്കുന്നു. ഒരുപാട് കാലങ്ങളായി ഇത്തരം പ്രവണത ഇന്ത്യന്‍ ടീമില്‍ കാണാനില്ലായിരുന്നു. മിഡില്‍ ഓവറുകളില്‍ അവരുടെ പ്രകടനമാണ് ബുദ്ധിമുട്ടില്ലാതെ ഡെത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ടീമിനെ സഹായിക്കുന്നത്. കൂട്ടുക്കെട്ടുകളാണ് ഇന്ത്യന്‍ ടീമിനെ മികച്ചതാക്കുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി