പാകിസ്ഥാന്റെ പേസ് ബൗളിംഗ് ശക്തം! ഒന്നും വിലപ്പോവില്ല; മറുതന്ത്രം വ്യക്തമാക്കി വിരാട് കോലി 

Published : Aug 31, 2023, 10:50 PM IST
പാകിസ്ഥാന്റെ പേസ് ബൗളിംഗ് ശക്തം! ഒന്നും വിലപ്പോവില്ല; മറുതന്ത്രം വ്യക്തമാക്കി വിരാട് കോലി 

Synopsis

ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ സൂപ്പര്‍പോരാട്ടത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുടെ മുന്നറിയിപ്പ്. വിരാട് കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഏഷ്യാകപ്പ് ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോറും ഒന്ന് തന്നെയാണ്.

കാന്‍ഡി: വിരാട് കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സ് മികവിലാണ് കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ജയിച്ചുകയറിയത്. പേര് കേട്ട പാക് ബൗളിംഗ് നിരയെ അവിശ്വസനീയ ഷോട്ടുകളിലൂടെ കോലി തച്ചുതകര്‍ത്തു. വീണ്ടും പാകിസ്ഥാനെതിരെ കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയും കരുത്തും വിരാട് കോലി തന്നെ. എന്നാല്‍ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് പാകിസ്ഥാന്റേതെന്നും അവരെ നേരിടുക എളുപ്പമല്ലെന്നും കോലി പറയുന്നു.

ശനിയാഴ്ച്ച പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു കോലി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''പാകിസ്ഥാന്റെ കരുത്ത് ബൗളിംഗാണ് അവര്‍ക്കെതിരെ കഴിവിന്റെ പരമാവധി പുറത്തെടുത്താലെ ജയിക്കാനാവൂ. ഏഷ്യാ കപ്പില്‍ വലിയ പ്രതീക്ഷയുണ്ട്. എല്ലാ മത്സരത്തിലും പരിശീലനത്തിനും ഞാന്‍ എന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ദീര്‍ഘകാലം എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നതും.'' കോലി പറഞ്ഞു.

ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ സൂപ്പര്‍പോരാട്ടത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുടെ മുന്നറിയിപ്പ്. വിരാട് കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഏഷ്യാകപ്പ് ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോറും ഒന്ന് തന്നെയാണ്. 2012ലെ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ 183 റണ്‍സ് അത്തരമൊരു പ്രകടനമാണ് കോലിയില്‍ നിന്ന് ആരാധകര്‍ പതീക്ഷിക്കുന്നത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

അവന്റേത് ഒരു ഒന്നൊന്നര വരവാണ്! ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് മുഹമ്മദ് ഷമി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി