അവന്റേത് ഒരു ഒന്നൊന്നര വരവാണ്! ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് മുഹമ്മദ് ഷമി
ഏഷ്യാ കപ്പില്‍ ഷമിക്കൊപ്പം ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ഇന്ത്യയുടെ പേസര്‍മാര്‍. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ആയുധങ്ങള്‍ തിളക്കം കൂട്ടാനുള്ള വേദിയാണ് ഏഷ്യാ കപ്പ്. ശനിയാഴ്ച്ചയാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം.

കാന്‍ഡി: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. അടുത്തകാലത്ത് ജസ്പ്രിത് ബുമ്രയുടെ അഭാവം അദ്ദേഹം അറിയിച്ചതേ ഇല്ലായിരുന്നു. പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിച്ചതും ഷമിയായിരുന്നു. ഏഷ്യാ കപ്പില്‍ ഷമിക്കൊപ്പം ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ഇന്ത്യയുടെ പേസര്‍മാര്‍. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ആയുധങ്ങള്‍ തിളക്കം കൂട്ടാനുള്ള വേദിയാണ് ഏഷ്യാ കപ്പ്. ശനിയാഴ്ച്ചയാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം.
അതിന് മുമ്പ് പരിശീലന ക്യാംപിനെ കുറിച്ച് സംസാരിക്കുകയാണ് ഷമി. ''വലിയ മത്സരങ്ങള്‍ക്ക് നല്ല രീതിയില്‍ തന്നെ തയ്യാറെടുപ്പ് നടത്താറുണ്ട്. മികച്ച ബൗളിംഗ് ലൈനപ്പുണ്ട് ഇന്ത്യന്‍ ടീമിന്. അതുകൊണ്ടുതന്നെ സാഹചര്യത്തെ കുറിച്ച് വിശകലനം ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പദ്ധതികളെല്ലാം നല്ല രീതിയില്‍ ആസൂത്രണം ചെയ്യാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാനെന്തിനും തയ്യാറാണ്. പുതിയ പന്തിലോ പഴയ പന്തിലോ പന്തെറിയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. ഞങ്ങള്‍ മൂന്ന് പേര്‍ക്കും നന്നായി പന്തെറിയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. 100% കൊടുക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. നിങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ പന്തെറിയുകയാണെങ്കില്‍ ഒരു പന്തിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.'' ഷമി പറഞ്ഞു.
ബുമ്രയുടെ തിരിച്ചുവരവിനെ കുറിച്ചും ഷമി സംസാരിച്ചു. ''ബുമ്രയുടെ തിരിച്ചുവരവ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അദ്ദേഹം പൂര്‍മ കായികക്ഷമത തെളിയിച്ചിട്ടുണ്ട്. നന്നായി പന്തെറിയുന്നു. ബുമ്ര തിരിച്ചെത്തിയതോടെ ടീം സന്തുലിതമായി. മികച്ച കോംപിനേഷന്‍ ഉണ്ടാക്കാന്‍ സാധിച്ചു.'' ഷമി കൂട്ടിചേര്‍ത്തു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.