ബാബറിന്‍റെ പിന്തുണക്ക് ഒടുവില്‍ മറുപടി നല്‍കി വിരാട് കോലി

By Gopalakrishnan CFirst Published Jul 16, 2022, 6:16 PM IST
Highlights

 'ഈ കാലവും കടന്നുപോകും, കരുത്തോടെയായിരിക്കുക' എന്നായിരുന്നു കോലിക്ക് പിന്തുണ അറിയിച്ച് ബാബര്‍ ഇന്നലെയിട്ട ട്വീറ്റ്. പിന്നീട് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും ബാബര്‍ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ലണ്ടന്‍: മോശം ഫോമിലുള്ള വിരാട് കോലിയെ(Virat Kohli)  പിന്തുണച്ച് പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം (Babar Azam) ചെയ്ത  ട്വീറ്റിന് മറുപടി നല്‍കി വിരാട് കോലി. ബാബറിന്‍റെ പിന്തുണക്ക് നന്ദി പറഞ്ഞ കോലി, ഉദിച്ചുയര്‍ന്നു ഇനിയും വെട്ടിത്തിളങ്ങൂവെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബാബറിന് മറുപടി നല്‍കി.

 'ഈ കാലവും കടന്നുപോകും, കരുത്തോടെയായിരിക്കുക' എന്നായിരുന്നു കോലിക്ക് പിന്തുണ അറിയിച്ച് ബാബര്‍ ഇന്നലെയിട്ട ട്വീറ്റ്. പിന്നീട് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും ബാബര്‍ അസം വിരാട് കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കളിക്കാരനെന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നും നല്ലപോലെ മനസിലാവുന്ന ആളാണ് താനെന്ന് ബാബര്‍ പറഞ്ഞു.  അത്തരം സമയങ്ങളില്‍ പിന്തുണയാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് കോലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തതെന്ന് ബാബര്‍ വിശദീകരിച്ചിരുന്നു.

'നിങ്ങള്‍ അയാളെ നാണംകെടുത്തുന്നു'; മോശം ഫോമിന്‍റെ പേരില്‍ കോലിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി അക്തര്‍

Thank you. Keep shining and rising. Wish you all the best 👏

— Virat Kohli (@imVkohli)

എന്നാല്‍ ബാബറിന്‍റെ ട്വീറ്റിന് കോലി മറുപടി നല്‍കാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ഈ ട്വീറ്റിനോട് കോലി പ്രതികരിച്ചിരുന്നേല്‍ കൂടുതല്‍ മനോഹരമായിരുന്നേനേ എന്ന് പാക് മുന്‍താരം ഷാഹിദ് അഫ്രീദി(Shahid Afridi) പ്രതികരിക്കുകയും ചെയ്തിരുന്നു.

'ക്രിക്കറ്റും മറ്റെല്ലാ കായികയിനങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തും. രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അത്‌ലറ്റുകള്‍ക്ക് ചെയ്യാനാകും. ബാബ‍ര്‍ ഗംഭീര സന്ദേശമാണ് കോലിക്ക് നല്‍കിയത്. കോലിയുടെ ഭാഗത്തുനിന്ന് ഇതിനോട് എന്തെങ്കിലും പ്രതികരണം ഉണ്ടായോ എന്നറിയില്ല. വിരാട് കോലി ട്വീറ്റിനോട് പ്രതികരിക്കണമായിരുന്നു എന്നാണ് കരുതുന്നത്. ബാബറിന്‍റെ ട്വീറ്റിന് കോലി മറുപടി നല്‍കിയാല്‍ അത് വലിയൊരു കാര്യമായിരിക്കും' എന്നുമായിരുന്നു സമാ ടിവിയോട് അഫ്രീദിയുടെ വാക്കുകള്‍.

click me!