
ആന്‍റിഗ്വ: ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്‌ക്കായി ആരാധകര്‍ കാത്തിരുന്നതിന് ഒരു സുപ്രധാന കാരണം കൂടിയുണ്ടായിരുന്നു. ഐസിസി അടുത്തിടെ പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരയാണിത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്‌സിയാണിത്.
മത്സരത്തിന് മുന്നോടിയായി കോലിയടക്കമുള്ള താരങ്ങളുടെ പുത്തന്‍ ജഴ്‌സിയുടെ ചിത്രങ്ങള്‍ ടീം ഇന്ത്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടു. നായകന്‍ വിരാട് കോലി, ഉപനായകന്‍ അജിങ്ക്യ രഹാനെ, യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത്, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍ ചേതേശ്വര്‍ പൂജാര, സ്‌പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെയാണ് പുതിയ ജഴ്‌സിയില്‍ അവതരിപ്പിച്ചത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പര നടക്കുന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആന്‍റിഗ്വയില്‍ നാളെ ആരംഭിക്കും. ട്വന്‍റി20, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ വിരാട് കോലിയും സംഘവും ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പാഡണിയുന്നത്. കളത്തിലിറങ്ങും മുൻപ് പ്ലെയിംഗ് ഇലവനെ കണ്ടെത്തുകയാണ് ടീം ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!