ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് വിരാട് കോലി

By Web TeamFirst Published Apr 18, 2019, 11:16 PM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും തമ്മിലുള്ള പരസ്പര ധാരണ ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. കോലി ഔട്ട് ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ധോണിയാണ്.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും തമ്മിലുള്ള പരസ്പര ധാരണ ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. കോലി ഔട്ട് ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ധോണിയാണ്. ഇക്കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഈഗോ പോലും ഉണ്ടായിട്ടില്ല. മോശം ഫോമിലാവുമ്പോള്‍ പലപ്പോഴും കോലി ധോണിയെ സംരക്ഷിച്ച് നിര്‍ത്തുന്നതും കണ്ടിട്ടുണ്ട്. 

എന്നാല്‍ പലപ്പോഴും ധോണി ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി തുറന്ന് പറഞ്ഞു. കോലി തുടര്‍ന്നു... 30-35 ഓവറുകള്‍ക്ക് ശേഷം ഞാന്‍ ഔട്ട് ഫീല്‍ഡിലായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നീട് ഫീല്‍ഡ് പ്ലേസിങ്ങെല്ലാം തീരുമാനിക്കുന്നത് ധോണിയുമായി ആലോചിച്ചാണ്. ചിലതെല്ലാം ധോണിയുടെ തീരുമാനങ്ങളായിരിക്കും. അത്തരത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകുന്നത് ഞാനും ധോണിയും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമായിട്ടാണ്. എന്നാല്‍ ധോണി പലപ്പോഴും ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നു. മോശം ഫോമില്‍ കളിക്കുമ്പോഴെല്ലാം ആരാധകര്‍ ധോണിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. 

ഗെയിമിനെ കുറിച്ച് ആരേക്കാളും കൂടുതല്‍ ബോധ്യമുള്ള താരമാണ് ധോണി. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ധോണി കളത്തിലുണ്ട്. ഇത്തരത്തില്‍ ഒരു താരം സ്റ്റംപിന് പിന്നിലുള്ളത് ഭാഗ്യമാണ്. ടീമിന്‍റെ തന്ത്രങ്ങളില്‍ ടീം മാനേജ്മെന്‍റിനൊപ്പം ഞാനും ധോണിയും രോഹിതും ഭാഗമാവാറുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. 

click me!