തുടക്കം മുതലാക്കാനാകാതെ രോഹിത്; സ്പിന്‍ കെണിയില്‍ വീണ് മുംബെെ

By Web TeamFirst Published Apr 18, 2019, 8:47 PM IST
Highlights

ഓപ്പണര്‍മാരായി കളത്തിലെത്തിയ നായകന്‍ രോഹിത് ശര്‍മയും ക്വന്‍റണ്‍ ഡി കോക്കും ഡല്‍ഹി ബൗളര്‍മാരെ ശൗര്യത്തോടെ നേരിട്ടപ്പോള്‍ ടീം സ്കോര്‍ കുതിച്ചു. എന്നാല്‍, മികച്ച തുടക്കം മുതലാക്കാതെ രോഹിത് ശര്‍മ ഇത്തവണയും വിക്കറ്റ് തുലച്ചു

ദില്ലി: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ടോസ് നേടിയ ബാറ്റിംഗിനിങ്ങിയ മുംബെെ ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍മാരായി കളത്തിലെത്തിയ നായകന്‍ രോഹിത് ശര്‍മയും ക്വന്‍റണ്‍ ഡി കോക്കും ഡല്‍ഹി ബൗളര്‍മാരെ ശൗര്യത്തോടെ നേരിട്ടപ്പോള്‍ ടീം സ്കോര്‍ കുതിച്ചു.

എന്നാല്‍, മികച്ച തുടക്കം മുതലാക്കാതെ രോഹിത് ശര്‍മ ഇത്തവണയും വിക്കറ്റ് തുലച്ചു. ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ്. രോഹിത് ശര്‍മ 22 പന്തില്‍ 30  റണ്‍സെടുത്താണ് പുറത്തായത്. ഫോമിലുള്ള ഡി കോക്ക് 33 റണ്‍സുമായി ക്രീസിലുണ്ട്. കളിയുടെ തുടക്കത്തില്‍ രോഹിത്തും ഡി കോക്കും ക്യാപ്പിറ്റല്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ ക്രിസ് മോറിസിനാണ് കൂടുതല്‍ പ്രഹരമേറ്റത്.

കീമോ പോള്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയാണ് ഇരു ഓപ്പണര്‍മാരും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തിയത്. എന്നാല്‍, തന്‍റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ ബൗള്‍ഡ് ചെയ്ത് അമിത് ശര്‍മ ഡല്‍ഹിയെ കളയിലേക്ക് തിരിച്ച് കൊണ്ട് വന്നു.  

മൂന്നാമനായെത്തിയ ബെന്‍ കട്ടിംഗ് അധികം വെെകാതെ തന്നെ അക്ഷര്‍ പട്ടേലിന് മുന്നില്‍ കീഴടങ്ങി. ഡി കോക്കിനൊപ്പം സൂര്യകുമാര്‍ യാദവാണ് ഇപ്പോള്‍ ക്രീസില്‍.  ഡല്‍ഹിയുടെ തട്ടകത്തില്‍ പോരനിറങ്ങിയ മുംബെെയ്ക്ക് ടോസ് ലഭിച്ചതോടെ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്സിനെതിരെ വിജയം നേടിയ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് മുംബെെ ഇന്ന് കളിക്കിറങ്ങിയത്. ഇഷാന്‍ കിഷനും ജേസണ്‍ ബെഹ്റന്‍ഡോഫും ഇന്ന് കളിക്കുന്നില്ല. ഇവര്‍ക്ക് പകരം ജയന്ത് യാദവും ബെന്‍ കട്ടിംഗുമാണ് ടീമിലെത്തിയത്. അതേസമയം, വിജയങ്ങള്‍ നേടിയ ടീമിനെ ഡല്‍ഹി അതേപോലെ നിലനിര്‍ത്തി.

click me!