ശ്രീലങ്കയെ കണ്ടാല്‍ കോലിക്ക് കലിവരും! കണക്കുകള്‍ ആരാധകരെ അതിശയിപ്പിക്കും

By Web TeamFirst Published Jan 10, 2023, 6:16 PM IST
Highlights

44 റണ്‍സ് നേടിയപ്പോള്‍ കോലിയുടെ അക്കൗണ്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ മാത്രം 2264 റണ്‍സായി. പിന്നീട് 69 റണ്‍സ് കൂടി കോലിക്ക് കൂട്ടിചേര്‍ക്കാനായി. 61.18 റണ്‍സാണ് കോലിയുടെ ശരാശരി. വെസ്റ്റ് ഇന്‍ഡീസാണ് കോലിയുടെ മറ്റൊരു പ്രിയപ്പെട്ട ടീം.

ഗുവാഹത്തി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രിയപ്പെട്ട എതിരാളികളില്‍ ഒന്ന് ശ്രീലങ്കയാണെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇന്ന് ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ഏകദിനത്തില്‍ നേടിയ സെഞ്ചുറി അതിനൊരു ചെറിയ ഉദാഹരണം മാത്രം. കോലി എത്രത്തോളം ശ്രീലങ്കയ്‌ക്കെതിരെ ആധിപത്യം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ന് വ്യക്തിഗത സ്‌കോര്‍ 44 റണ്‍സിലെത്തിയപ്പോള്‍ മനസിലായിക്കാണും. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്ന്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന എതിരാളിയായിരിക്കുകയാണ് ശ്രീലങ്ക.

44 റണ്‍സ് നേടിയപ്പോള്‍ കോലിയുടെ അക്കൗണ്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ മാത്രം 2264 റണ്‍സായി. പിന്നീട് 69 റണ്‍സ് കൂടി കോലിക്ക് കൂട്ടിചേര്‍ക്കാനായി. 61.18 റണ്‍സാണ് കോലിയുടെ ശരാശരി. വെസ്റ്റ് ഇന്‍ഡീസാണ് കോലിയുടെ മറ്റൊരു പ്രിയപ്പെട്ട ടീം. 66.50 ശരാശരിയില്‍ 2261 റണ്‍സാണ് വിന്‍ഡീസിനെതിരെ കോലി നേടിയത്. ഓസ്‌ട്രേലിയക്കെതിരെ 54.81 ശരാശരിയില്‍ 2083 റണ്‍സും കോലി നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും കോലി ദയ കാണിച്ചിട്ടില്ല. 61.00 ശരാശരിയില്‍ അടിച്ചെടുത്തത് 1403 റണ്‍സ്. 

വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രചിത മൂന്ന് വിക്കറ്റ് വീഴ്ത്തി. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും നേടി. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്.  രജിതയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്.

നേരത്തെ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യക്ക് പകരം ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്തിറങ്ങി. കിഷന് പകരം ശുഭമാന്‍ ഗില്ലാണ് കളിച്ചത്. ഓപ്പണറായി കളിച്ചിരുന്ന കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്താണ് കളിച്ചത്.

ശ്രീലങ്കക്കെതിരായ സെഞ്ചുറി, സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി

click me!