മോശം ഫോം കാര്യമാക്കണ്ട, രഹാനെ തിരിച്ചുവരും; പിന്തുണയുമായി വിരാട് കോലി

By Web TeamFirst Published Jul 30, 2019, 10:56 PM IST
Highlights

അടുത്തകാലത്തായി മോശം ഫോമിലാണ് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. 2017ലാണ് രഹാനെ അവസാനമായി ഒരു ടെസ്റ്റ് സെഞ്ചുറി നേടിയത്. അടുത്തിടെ കൗണ്ടിയില്‍ കളിച്ചെങ്കിലും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ താരത്തിന് സാധിച്ചില്ല.

മുംബൈ: അടുത്തകാലത്തായി മോശം ഫോമിലാണ് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. 2017ലാണ് രഹാനെ അവസാനമായി ഒരു ടെസ്റ്റ് സെഞ്ചുറി നേടിയത്. അടുത്തിടെ കൗണ്ടിയില്‍ കളിച്ചെങ്കിലും സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ താരത്തിന് സാധിച്ചില്ല. ടെസ്റ്റില്‍ 40ല്‍ കൂടുതലുണ്ട് രഹാനെയുടെ ശരാശരി. എന്നാല്‍ 2017ല്‍ 34.62ഉം 2018ല്‍ 30.66 എന്നിങ്ങനെയായി രഹാനെയുടെ ശരാശരി.

മോശം ഫോമിലെങ്കിലും രഹാനെയെ പിന്തുണച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. രഹാനെയെ പോലെ ഒരു താരത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് കോലി പറയുന്നത്. ക്യാപ്റ്റന്‍ തുടര്‍ന്നു... ''സമ്മര്‍ദ്ദഘട്ടത്തിലും രഹനെ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ടെസ്റ്റില്‍ 40ല്‍ കൂടുതല്‍ ശരാശരിയുണ്ട് രഹാനെയ്ക്ക്. അദ്ദേഹത്തിന്റെ തുടക്കകാലം പോലെ അല്ല ഇപ്പോഴെന്നുള്ളത് ശരിതന്നെ. ടീം സമ്മര്‍ദ്ദത്തിലാവുമ്പോള്‍ പലപ്പോഴും രക്ഷകന്റെ വേഷം കെട്ടിയിട്ടുണ്ട് രഹാനെ. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തും.

പിച്ചും സാഹചര്യവും നന്നായി വായിക്കുന്ന താരമാണ് രഹാനെ. ഒന്നാന്തരം ഫീല്‍ഡറും കൂടിയാണ്. എന്നാല്‍ ഏതൊരു താരവും കടന്നുപോകുന്ന സാഹചര്യത്തിലൂടെയാണ് രഹാനെയും കടന്നുപോകുന്നത്. എല്ലാ ശരിയാവുമെന്ന് ഉറപ്പുണ്ട്.'' കോലി പറഞ്ഞുനിര്‍ത്തി.

click me!