ക്യാച്ചെടുക്കുന്നതില്‍ നാഴികക്കല്ല് പിന്നിട്ട് കോലി! ഇന്ത്യക്കാരില്‍ മുന്നില്‍ അസര്‍ മാത്രം; മഹേല ഒന്നാമന്‍

Published : Sep 04, 2023, 05:38 PM IST
ക്യാച്ചെടുക്കുന്നതില്‍ നാഴികക്കല്ല് പിന്നിട്ട് കോലി! ഇന്ത്യക്കാരില്‍ മുന്നില്‍ അസര്‍ മാത്രം; മഹേല ഒന്നാമന്‍

Synopsis

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (160) രണ്ടാമത്. മൂന്നാം സ്ഥാനത്താണ് അസര്‍. ഇന്ന് മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറെ (142)യാണ് കോലി മറികടന്നത്.

കൊളംബൊ: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ നാലാമതായി ഇന്ത്യന്‍ വെറ്ററന്‍ താരം വിരാട് കോലി. ഏഷ്യാ കപ്പില്‍ നേപ്പാള്‍ താരം ഷെയ്ഖ് ആസിഫിന്റെ ക്യാച്ചെടുത്തതോടെ 143 ക്യാച്ചുകളായി കോലിക്ക്. ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഫീല്‍ഡര്‍ കൂടിയാണ് കോലി. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ മുഹമ്മദ് അസറുദ്ദീനാണ് (156) ഒന്നാമന്‍. ഒന്നാകെയെടുത്താല്‍ മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെയാണ് (218) പട്ടിക നയിക്കുന്നത്. 

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (160) രണ്ടാമത്. മൂന്നാം സ്ഥാനത്താണ് അസര്‍. ഇന്ന് മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറെ (142)യാണ് കോലി മറികടന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (140), സ്റ്റീഫന്‍ ഫ്‌ളെമിംഗ് (133) എന്നിവരും പിന്നിലാണ്. അതേസമയം, രണ്ടില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റുകളില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാനും കോലിക്കായി. അസറിനും 100 ക്യാച്ചുകളുണ്ട്. 80 ക്യാച്ചുകളുള്ള രോഹിത് ശര്‍മ മൂന്നാമത്.

അതേസമയം, 2019 ഏകദിന ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ടുകളഞ്ഞ ടീമുകളുടെ ശതമാന കണക്കെടുത്താല്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഇന്ന് നേപ്പാളിനെതിരെ ആദ്യ അഞ്ച് ഓവറിനിടെ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞത്. ഇതിലൊന്ന് വിരാട് കോലിയാണ് കളഞ്ഞത്. മറ്റൊരെണ്ണം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ വകയായിരുന്നു. സ്ലിപ്പില്‍ ശ്രേയസ് അയ്യരും ഒരു ക്യാച്ച് വിട്ടു. 

ക്യാച്ചുകള്‍ വിട്ടുകളഞ്ഞ ആദ്യ പത്ത് ടീമുകളില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പിന്നില്‍. 75.1 ശതമാനം ക്യാച്ചുകള്‍ മാത്രമാണ് ഇന്ത്യയെടുത്തത്. ബംഗ്ലാദേശ് (75.8), പാകിസ്ഥാന്‍ (81.6) ഇന്ത്യയേക്കാള്‍ മുന്നിലാണ്.

ഒരറ്റത്ത് പാഴാക്കല്‍, മറുവശത്ത് മാനം കാത്ത് രോഹിത് ശര്‍മ്മ; കാണാം സൂപ്പര്‍ ക്യാച്ച്- വീഡിയോ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്