കോലിയെ തേടി വീണ്ടും റെക്കോഡ്; ഇത്തവണ പിന്തള്ളിയത് ദ്രാവിഡിനെ

Published : Mar 08, 2019, 09:01 PM IST
കോലിയെ തേടി വീണ്ടും റെക്കോഡ്; ഇത്തവണ പിന്തള്ളിയത് ദ്രാവിഡിനെ

Synopsis

ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട് കോലി മൂന്നാമതെത്തി. മുന്‍  ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് കോലി പിന്തള്ളിയത്.

റാഞ്ചി: ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട് കോലി മൂന്നാമതെത്തി. മുന്‍  ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് കോലി പിന്തള്ളിയത്. റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ 75 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലിയെ തേടി നേട്ടമെത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരാണ് ഇനി കോലിയുടെ മുന്നിലുള്ള താരങ്ങള്‍. 

10,786 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുണ്ടായിരുന്നത്. ഇന്നത്തെ  ഇന്നിങ്‌സോടെ കോലിക്ക് 10,816 റണ്‍സായി. 318 ഇന്നിങ്‌സിലാണ് ദ്രാവിഡ് ഇത്രയും റണ്‍സെടുത്തത്. കോലിക്ക് 217 റണ്‍സ് മാത്രമാണ് ദ്രാവിഡിനെ മറികടക്കാന്‍ വേണ്ടിവന്നത്. ഗാംഗുലിയുടെ പേരില്‍ 11,221 റണ്‍സാണുള്ളത്. 297 ഇന്നിങ്‌സിലാണ് ഗാംഗുലി ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. 

ഒന്നാമതുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 18,426 റണ്‍സുണ്ട്. 452 ഇന്നിങ്‌സിലാണ് സച്ചിന്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ ഇന്ന് ക്രീസില്‍, റണ്‍വേട്ട തുടരാന്‍ രോഹിത്തും കോലിയും വൈഭവും ഇന്നിറങ്ങും
' ദീപ്തി ശര്‍മ ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകില്ല', കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ അമോൽ മജൂംദാർ