വിരാട് കോലി മിന്നുന്ന ഫോം തുടരുന്നു; ടി20 ലോകകപ്പില്‍ തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡ്

By Web TeamFirst Published Nov 2, 2022, 2:53 PM IST
Highlights

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയെയാണ് (1016) കോലി മറികടന്നത്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് വിരാട് കോലി. ഇന്ന് ബംഗ്ലാദേശിനെതിരെ ടി20 ലോകകപ്പിലെ നാലാം മത്സരം കളിക്കുകയാണ് കോലി. മൂന്ന് ഇന്നിംഗ്‌സുകളില്‍ 182 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതില്‍ രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു അര്‍ധ സെഞ്ചുറികള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം മത്സരതത്തില്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ 44പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ഇന്ത്യയുടെ ടോപ് സ്കോററായി.

ഇതിനിടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയെയാണ് (1016) കോലി മറികടന്നത്. ഇക്കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ മൂന്നാമതായി. 965 റണ്‍സാണ് വെറ്ററന്‍ താരത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്. 921 റണ്‍സാണ് രോഹിത് നേടിയത്. ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ അഞ്ചാം സ്ഥാനത്തുണ്ട്. 897 റണ്‍സാണ് മുന്‍ ലങ്കന്‍ താര നേടിയത്.

എന്നാലും ഇങ്ങനെയുണ്ടോ ഒരു അടി; കാണാം കോലിയുടെ കണ്ണുതള്ളിച്ച കെ എല്‍ രാഹുലിന്‍റെ സിക്സർ

അഡ്‌ലെയ്ഡില്‍ ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 184 റണ്‍സടിച്ചി. രോഹിത് ശര്‍മ (2), കെ എല്‍ രാഹുല്‍ (50), സൂര്യകുമാര്‍ യാദവ് (30), ഹാര്‍ദിക് പാണ്ഡ്യ (5) ദിനേശ് കാര്‍ത്തിക്(7), അക്സര്‍ പട്ടേല്‍(7) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. 

കോലിയുടെ ഭാഗ്യഗ്രൗണ്ട് 

അഡ്ലെയ്ഡ് ഓവല്‍ വിരാട് കോലിയുടെ കരിയറിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രൗണ്ട് കൂടിയാണ്. 2012ല്‍ വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് അഡ്ലെയ്ഡ് ഓവലിലാണ്. വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയതും അഡ്ലെയ്ഡ് ഓവലിലായിരുന്നു. ഓസീസിനെതിരെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി കോലി ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്ക് നയിച്ചതും അഡ്ലെയ്ഡില്‍ തന്നെയാണ്.

2015ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി സെഞ്ചുറി നേടിയതും അഡ്ലെയ്ഡിലാണ്. അവസാനമായി അഡ്ലെയ്ഡില്‍ ഓസീസിനെതിരെ കളിച്ച പിങ്ക് ബോള്‍ ടെസ്റ്റില്‍ 74 റണ്‍സടിച്ച കോലി റണ്‍ ഔട്ടായി. അഡ്ലെയ്ഡ് ഓവലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള സന്ദര്‍ക ബാറ്റര്‍ കൂടിയാണ് കോലി. അഞ്ച് സെഞ്ചുറിയാണ് അഡ്ലെയ്ഡില്‍ വിവിധ ഫോര്‍മാറ്റുകളിലായി കോലി നേടിയത്.

click me!