ന്യൂസിലന്‍ഡിനെതിരെ ബാറ്റ്‌സ്മാന്മാര്‍ക്ക് പിഴവ് സംഭവിച്ചു; കുറ്റപ്പെടുത്തലുമായി കോലി

Published : Mar 02, 2020, 10:59 AM IST
ന്യൂസിലന്‍ഡിനെതിരെ ബാറ്റ്‌സ്മാന്മാര്‍ക്ക് പിഴവ് സംഭവിച്ചു; കുറ്റപ്പെടുത്തലുമായി കോലി

Synopsis

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയെന്നത് പരിഹാരമല്ല. വലിയ ഷോട്ടുകള്‍ കളിക്കണമായിരുന്നു. എന്നാല്‍ അതിന് അതിന് സാധിച്ചിരുന്നില്ല. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്മാരെ പിഴവ് ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.  


ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെ പരമ്പര നഷ്ടത്തില്‍ ബാറ്റ്‌സ്മാന്മാരെ പഴിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. രണ്ടാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം സംസാരിക്കുകയായിരുന്നു കോലി. കോലി തുടര്‍ന്നു... ''ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. കൃത്യമായ ലൈനും ലെങ്ത്തിലും പന്തെറിഞ്ഞ കിവീസ് ബൗളര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തി. 

അതുകൊണ്ടുതന്നെ കൂടുതല്‍ റണ്‍സ് കണ്ടെത്തണമായിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയെന്നത് പരിഹാരമല്ല. വലിയ ഷോട്ടുകള്‍ കളിക്കണമായിരുന്നു. എന്നാല്‍ അതിന് അതിന് സാധിച്ചിരുന്നില്ല. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്മാരെ പിഴവ് ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

ഇന്ത്യ ഒരു ബാറ്റിങ് സൈഡാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചില്ല. അത് നിരാശപ്പെടുത്തി. വിദേശ പിച്ചുകളില്‍ കളിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കണം. ഇന്ത്യക്ക് പറ്റിയ പിഴവുകള്‍ വിലയിരുത്തും. വരും മത്സരങ്ങളില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും. ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു. 

ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി പിണഞ്ഞു. എന്നാല്‍ യുവതാരങ്ങള്‍ സാഹചാര്യത്തിനൊത്ത് തിളങ്ങിയത് ടീമിന് ഗുണം ചെയ്തു. രോഹിത് ശര്‍മ ടീമില്‍ ഉണ്ടായിരുന്നില്ലെന്നും എനിക്ക് ഫോം കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഓര്‍ക്കണം. പരമ്പരയില്‍ നിന്നുണ്ടായ പോസിറ്റീവ് കാര്യങ്ങള്‍ ഇതൊക്കെയാണ്. എന്നാല്‍ ടെസ്റ്റ് ടീമിന് കഴവിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.'' കോലി പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഒരു ഫിഫ്റ്റി അടിച്ചിട്ട് കാലം കുറച്ചായി, ചേട്ടാ ഇന്നെങ്കിലും മിന്നിച്ചേക്കണേ', എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്ക്
പാകിസ്ഥാൻ ഇടപെടും, ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെ ഐസിസിക്ക് മുന്നറിയിപ്പുമായി മൊഹ്സിൻ നഖ്‌വി