വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2021 ജൂലൈ 16-നാണ് ശിവം ദുബെയും അഞ്ജും ഖാനും വിവാഹിതരായത്. ഹിന്ദു-മുസ്ലീം മതാചാരപ്രകാരമായിരുന്നു മുംബൈയിൽ വെച്ച് ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്.

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശിവം ദുബെ. ലോകകപ്പ് നേട്ടത്തിന് ശേഷം അഹമ്മദാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മുംബൈയിലെത്തിയ ദുബെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ട്രെയിനില്‍ ആരാധകരുടെ കണ്ണില്‍പ്പെടാതെ തേര്‍ഡ് എസി കോച്ചില്‍ കയറിയ ദുബെ അപ്പര്‍ ബര്‍ത്തില്‍ കയറിക്കിടന്നെങ്കിലും ടിക്കറ്റ് പരിശോധകന്‍ പേര് കണ്ട് ക്രിക്കറ്റ് താരമാണോ എന്ന് സംശയിച്ചു നിന്നപ്പോള്‍ തന്ത്രപൂര്‍വം ഇടപെട്ടത് ഭാര്യ അഞ്ജും ഖാനായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ക്രിക്കറ്റ് താരം ശിവം ദുബെ ഇവിടെ എങ്ങനെ വരാനാണെന്ന അഞ്ജുമിന്‍റെ മറുചോദ്യത്തിലും സംശയം തീര്‍ന്നില്ലെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ ടിക്കറ്റ് പരിശോധകന്‍ മടങ്ങി. അങ്ങനെ ആരാധകരില്‍ നിന്നും ടിക്കറ്റ് പരിശോധകനില്‍ നിന്നും തന്ത്രപൂര്‍വം രക്ഷിച്ചെടുത്ത് അഞ്ജും ഖാന്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ നാട്ടിലെത്തിച്ചു.

ദുബെയേക്കാൾ 8 വയസ്സ് പ്രായക്കൂടുതലുള്ള അഞ്ജും താരത്തിന്‍റെ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ പിന്തുണയാണ്. 1986 സെപ്റ്റംബർ 2-ന് ഉത്തർപ്രദേശിലെ ഒരു മുസ്ലിം കുടുംബത്തിലാണ് അഞ്ജും ഖാൻ ജനിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം നേടിയ അഞ്ജും അറിയപ്പെടുന്ന മോഡലും നടിയും വോയ്‌സ് ഓവർ ആർട്ടിസ്റ്റുമാണ്. റാണി മുഖർജി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'ഹിച്ച്കി' ഉൾപ്പെടെയുള്ള സിനിമകളിലും നിരവധി ടിവി പരമ്പരകളിലും അഞ്ജും വേഷമിട്ടിട്ടുണ്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2021 ജൂലൈ 16-നാണ് ശിവം ദുബെയും അഞ്ജും ഖാനും വിവാഹിതരായത്. ഹിന്ദു-മുസ്ലീം മതാചാരപ്രകാരമായിരുന്നു മുംബൈയിൽ വെച്ച് ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. 2022-ൽ ജനിച്ച മകൻ അയാനും 2025-ൽ ജനിച്ച മകൾ മെഹ്‌വിഷുമാണ് മക്കള്‍. ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ദുബെ കാഴ്ചവെച്ച മികച്ച പ്രകടനത്തെയും ടീം ഇന്ത്യയുടെ വിജയത്തെയും അഭിനന്ദിച്ചുകൊണ്ട് അഞ്ജും തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറികൾ ഇപ്പോൾ വൈറലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക