ഇരുവശങ്ങളും പറ്റെ വെട്ടി മുടിയുടെ നീളം നന്നേ ചെറുതാക്കി സ്പോര്‍ട്ടിംഗ് ലുക്കിലാണ് കോലി. വൈകാതെ ടീമിലെ മറ്റ് പലരും കോലിയുടെ ലുക്ക് അനുകരിക്കാനിടയുണ്ട്
ഗുവാഹത്തി: പുതുവര്‍ഷത്തില്‍ പുതിയ ഹെയര്‍ സ്റ്റൈലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹാക്കിം ആണ് കോലിയുടെ പുതിയ ഹെയര്‍ സ്റ്റൈലിന് പിന്നില്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കോലി പുതിയ ലുക്ക് പുറത്തുവിട്ടത്.
ഇരുവശങ്ങളും പറ്റെ വെട്ടി മുടിയുടെ നീളം നന്നേ ചെറുതാക്കി സ്പോര്‍ട്ടിംഗ് ലുക്കിലാണ് കോലി. വൈകാതെ ടീമിലെ മറ്റ് പലരും കോലിയുടെ ലുക്ക് അനുകരിക്കാനിടയുണ്ട് വൈകാതെ ടീമിലെ മറ്റ് പലരും കോലിയുടെ ലുക്ക് അനുകരിക്കാനിടയുണ്ട്. അഞ്ചിന് ഗുവാഹത്തിയില്‍ ശ്രീലങ്കക്കെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ പുതിയ ലുക്കില്‍ ആരാധകര്‍ക്ക് കോലിയെ കാണാനാകും.
ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മക്കൊപ്പം സ്വിറ്റ്സര്‍ലന്‍ഡില്‍ പുതുവര്‍ഷം ആഘോഷിച്ചശേഷമാണ് കോലി ശ്രീലങ്കക്കെതിരായ പരമ്പരക്ക് എത്തുന്നത്. രോഹിത് ശര്‍മക്ക് വിശ്രമം നല്‍കിയതിനാല്‍ ശിഖര്‍ ധവാനാകും കെ എല്‍ രാഹുലിന് ഒപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!