'ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് മതി'; ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ പേരുമാറ്റം ആവശ്യപ്പെട്ട് സെവാഗ്

Published : Sep 05, 2023, 06:00 PM ISTUpdated : Sep 05, 2023, 06:34 PM IST
'ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് മതി'; ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ പേരുമാറ്റം ആവശ്യപ്പെട്ട് സെവാഗ്

Synopsis

ജേഴ്‌സിയിലെ ഇന്ത്യ എന്ന എഴുത്ത് മാറ്റി ഭാരത് എന്നാക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് സെവാഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയില്‍ പേരുമാറ്റം ആവശ്യപ്പെട്ട് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് എന്ന് ജേഴ്‌സിയില്‍ എഴുതണമെന്നാണ് വീരുവിന്‍റെ ആവശ്യം. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങള്‍ക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ഭാരത് എന്ന വാക്കായിരിക്കണം മനസില്‍ വേണ്ടത് എന്നും വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ജേഴ്‌സിയിലെ ഇന്ത്യ എന്ന എഴുത്ത് മാറ്റി ഭാരത് എന്നാക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് സെവാഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

'നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്, നമ്മുടെ യഥാര്‍ഥ പേരായ ഭാരത് ഔദ്യോഗികമായി തിരികെ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായിരിക്കുകയാണ്. ഈ ലോകകപ്പില്‍ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്ന എഴുത്തുണ്ടെന്ന് ഉറപ്പാക്കാൻ ബിസിസിഐയോട് അഭ്യര്‍ഥിക്കുന്നുവെന്നും' വീരേന്ദ്ര സെവാഗ് മറ്റൊരു ട്വീറ്റില്‍ കുറിച്ചു. 

ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്ക്വാഡിന്‍റെ പട്ടിക ബിസിസിഐ ട്വീറ്റ് ചെയ്‌തത് പങ്കുവെച്ചുകൊണ്ടായിരുന്നു വീരേന്ദര്‍ സെവാഗിന്‍റെ ഈ ആവശ്യം. രാജ്യത്തിന്‍റെ പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സെവാഗിന്‍റെ ഈ ആവശ്യം. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുള്ള താരങ്ങള്‍.  

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും. എന്നാല്‍ ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു.

Read more: ഇന്ത്യയുടെ പേര് മാറ്റണമെന്ന് സെവാഗും, ഇതുവരെ അഭിമാനമുണ്ടായിരുന്നില്ലേയെന്ന് വിഷ്‍ണു വിശാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ