'ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടന്‍'; നടനവിസ്‌മയത്തിന് പതിവ് സ്റ്റൈലില്‍ വീരുവിന്‍റെ ആശംസ

By Web TeamFirst Published May 21, 2019, 12:52 PM IST
Highlights

ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടന്‍ എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസത്തിന് വീരുവിന്‍റെ ആശംസ. 

ദില്ലി: മലയാളത്തിന്‍റെ നടനവിസ്‌മയം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇതിഹാസ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ്. 'ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടന്‍' എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസത്തിന് വീരുവിന്‍റെ ആശംസ. അമ്പത്തിയൊന്‍പതാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്. 

Wish you a joyful and fulfilling year ahead. Happy Birthday Lalletan ji !

— Virender Sehwag (@virendersehwag)

സമൂഹമാധ്യമങ്ങളിലെങ്ങും പ്രിയ താരത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസില്‍ 200 കോടി കളക്റ്റ് ചെയ്ത ലൂസിഫര്‍ ഈ ജന്‍മദിനത്തില്‍ മോഹന്‍ലാലിന് ഇരട്ടി മധുരം നല്‍കുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!