പിച്ചിനെ കുറിച്ച് ക്ലാസെടുക്കാന്‍ കൊള്ളാം! ഓസീസിന്റെ വിജയത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സെവാഗ്

Published : Dec 18, 2022, 02:18 PM IST
പിച്ചിനെ കുറിച്ച് ക്ലാസെടുക്കാന്‍ കൊള്ളാം! ഓസീസിന്റെ വിജയത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സെവാഗ്

Synopsis

ബ്രിസ്‌ബേനില്‍ നടന്ന ടെസ്റ്റ് 142 ഓവറിനിടെയാണ് പൂര്‍ത്തിയായത്. മത്സരത്തില്‍ ഓസീസ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 152, 99. ഓസ്‌ട്രേലിയ 218, 34/4. പേസര്‍മാരെ വഴിവിട്ട് സഹായിച്ച പിച്ചില്‍ അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

ദില്ലി: ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനിടെ പൂര്‍ത്തിയായതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്. ബ്രിസ്‌ബേനില്‍ നടന്ന ടെസ്റ്റ് 142 ഓവറിനിടെയാണ് പൂര്‍ത്തിയായത്. മത്സരത്തില്‍ ഓസീസ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 152, 99. ഓസ്‌ട്രേലിയ 218, 34/4. പേസര്‍മാരെ വഴിവിട്ട് സഹായിച്ച പിച്ചില്‍ അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

പിന്നാലെ പ്രതികരണവുമായി സെവാഗ് രംഗത്തെത്തി. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''രണ്ട് ദിവസം പോലും ബ്രിസ്‌ബേന്‍ ടെസ്റ്റ് നീണ്ടുനിന്നില്ല. എറിഞ്ഞത് വെറും 142 ഓവറുകള്‍ മാത്രം. എന്നാല്‍ ഏതുതരം പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടതെന്ന് അവര്‍ ക്ലാസെടുക്കാറുണ്ട്. ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് തീര്‍ന്നുവെന്നും ടെസ്റ്റ് നശിച്ചുവെന്നും മുദ്രകുത്തിയേനെ. ഇത്തരം ഇരട്ടവാദങ്ങള്‍ മനസ് മടുപ്പിക്കും.'' സെവാഗ് കുറിച്ചിട്ടു.

ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് പഴയ ട്വീറ്റും ക്രിക്കറ്റ് ആരാധകര്‍ പൊക്കിയെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25നുളള ട്വീറ്റാണ് ചര്‍ച്ചയാവുന്നത്. അന്ന് ഇന്ത്യ- ഇംഗ്ലണ്ട് അഹമ്മദാബാദ് ടെസ്റ്റ് രണ്ട് ദിവസത്തിനിടെ പൂര്‍ത്തിയായിരുന്നു. സ്പിന്നര്‍മാരെ സഹായിച്ച പിച്ചില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചു. അക്‌സര്‍ പട്ടേല്‍ രണ്ട്് ഇന്നിംഗ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. അതിന് ശേഷം യുവരാജ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 

ദേ വീണ്ടും സന്തോഷം! ലാലേട്ടന് പിന്നാലെ ലോകകപ്പ് വേദിയെ ത്രസിപ്പിക്കാന്‍ മമ്മൂക്കയുമെത്തി, വന്‍ വരവേല്‍പ്പ്

''രണ്ട് ദിവസത്തിനിടെ ടെസ്റ്റ് പൂര്‍ത്തിയായി. ഇത്തരത്തില്‍ സംഭവിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിക്ക് നല്ലതാണോയെന്നുള്ള കാര്യത്തില്‍ എനിക്കുറപ്പില്ല. ഈ സാഹചര്യങ്ങളിലാണ് അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും പന്തെറിയുന്നതെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ ലഭിക്കുമായിരു.'' യുവരാജ് കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ മോക് ഓക്ഷനില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം
പന്തെറിയുന്ന റീല്‍സിലൂടെ ശ്രദ്ധേയനായി, ഐപിഎല്‍ ലേലത്തിന് രാജസ്ഥാനില്‍ നിന്നൊരു ലെഗ് സ്പിന്നര്‍