
ദില്ലി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ. ശുഭ്മാന്‍ ഗില്ലിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചുകൊണ്ട് ബിസിസിഐ കഴിഞ്ഞ ദിവസം ബിസിസിഐ 18 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല. ശ്രേയസിന് തന്റെ ക്യാപ്റ്റന്‍സിയുടെ അംഗീകാരം ലഭിക്കുന്നില്ലെന്ന് സെവാഗ് വ്യക്തമാാക്കി.
സെവാഗ് പറഞ്ഞതിങ്ങനെ... ''തീര്‍ച്ചയായും, അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് വലിയ അംഗീകാരമൊന്നും ലഭിക്കുന്നില്ല. ശ്രേയസിന് മികച്ചൊരു മികച്ച ഒരു ഐപിഎല്‍ സീസണ്‍ ഉണ്ടായിരുന്നു. അദ്ദേഹം മികച്ച ക്യാപ്റ്റനുമാണ്. എന്തുകൊണ്ട് അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയില്ല? അദ്ദേഹത്തിന് തീര്‍ച്ചയായും മൂന്ന് ഫോര്‍മാറ്റുകളും കളിക്കാന്‍ കഴിയും. നല്ല ഫോമിലായിരിക്കുമ്പോള്‍, അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ടെസ്റ്റ് ടീമില്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം ഈ പ്രകടനം പുറത്തെടുത്താല്‍ ടീമിന് ഗുണം ചെയ്യും. അത്തരത്തിലുള്ള 2-3 കളിക്കാര്‍ ഉണ്ടെങ്കില്‍, അത് എതിര്‍ ടീം ഭയക്കും.'' സെവാഗ് വ്യക്തമാക്കി.
14 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ശ്രേയസ് 36.86 ശരാശരിയില്‍ 811 റണ്‍സ് നേടിയിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2024-25 ലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 68.57 ശരാശരിയില്‍ രണ്ട് സെഞ്ച്വറികളുള്‍പ്പെടെ 480 റണ്‍സ് നേടിയ അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഐപിഎല്ലിലും ശ്രേയസ് തകര്‍പ്പന്‍ ഫോമിലാണ്. 13 ഇന്നിംഗ്സുകളില്‍ നിന്ന് 48.80 ശരാശരിയിലും 172.43 സ്‌ട്രൈക്ക് റേറ്റിലും 488 റണ്‍സ് നേടി. പഞ്ചാബ് കിംഗ്സിനായി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് അദ്ദേഹം.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം
ഒന്നാം ടെസ്റ്റ്, 2024 ജൂണ്‍ 2025 - ഹെഡിംഗ്ലി, ലീഡ്‌സ്
രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 - എഡ്ജ്ബാസ്റ്റണ്‍, ബര്‍മിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 - ലോര്‍ഡ്‌സ്, ലണ്ടന്‍
നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 - ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവല്‍, ലണ്ടന്‍