പാക്കിസ്ഥാനില്‍ എന്തും നടക്കും; ശ്രീശാന്ത്- ആമിര്‍ താരതമ്യത്തിനെതിരെ പ്രതികരണവുമായി സെവാഗ്

By Web TeamFirst Published Aug 21, 2019, 9:31 PM IST
Highlights

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച ശേഷം അദ്ദേഹം തന്റെ ആഗ്രഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുകയും 100 വിക്കറ്റ് പൂര്‍ത്തിയാക്കുകയുമാണ് ലക്ഷ്യമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.

ദില്ലി: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച ശേഷം അദ്ദേഹം തന്റെ ആഗ്രഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുകയും 100 വിക്കറ്റ് പൂര്‍ത്തിയാക്കുകയുമാണ് ലക്ഷ്യമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചത്. അടുത്ത വര്‍ഷം ഓഗസ്റ്റ് മുതല്‍ ബിസിസിഐയുടെ കീഴില്‍ നടക്കുന്ന ഏത് ടൂര്‍ണമെന്റിലും ശ്രീശാന്തിന് കളിക്കാം.

ശ്രീശാന്ത് തന്റെ ആഗ്രഹം വ്യക്തമാക്കിയപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ശ്രീശാന്തിന്റെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് സെവാഗ് തുടങ്ങിയത്. അദ്ദേഹം തുടര്‍ന്നു... ''ശ്രീശാന്തിന് അനുകൂലമായി വിധി വന്നതില്‍ ഏറെ സന്തോഷം. എന്നാല്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ മടങ്ങിയെത്തുക എന്ന ആഗ്രഹത്തിന് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങണം.'' ദില്ലിയില്‍ ഒരു സ്വകാര്യ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു സെവാഗ്.

പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവുമായ ബന്ധപ്പെടുത്തിയും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചു. വിലക്കിന് ശേഷം വളരെ പെട്ടന്ന് തന്നെ ആമിറിന് പാക് ടീമില്‍ തിരിച്ചെത്താനായിരുന്നു. എന്നാല്‍ അതിനുള്ള സെവാഗിന്റെ മറുപടിയും രസകരമായിരുന്നു. ''പാക്കിസ്ഥാനില്‍ എന്തും നടക്കും.'' എന്നാണ് സെവാഗ് മറുപടി നല്‍കിയത്.

click me!