Latest Videos

എന്‍റെ പ്രതിഫലമൊന്നും നിങ്ങള്‍ താങ്ങില്ല; കമന്‍ററി പറയാന്‍ വിളിച്ച സ്കൈ സ്പോര്‍ട്സ് ടീമിനോട് സെവാഗ്

By Asianet MalayalamFirst Published Apr 25, 2024, 5:09 PM IST
Highlights

ഇതേ അഭിമുഖത്തിലായിരുന്നു സെവാഗ് ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാത്തതിനെക്കുറിച്ചും തനിക്ക് ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ ഓഫര്‍ ലഭിച്ചതിനെക്കുറിച്ചും പ്രതികരിച്ചത്.

മുംബൈ: സ്കൈ സ്പോര്‍ട്സ് ടീമിന്‍റെ കമന്‍ററി പാനലില്‍ അംഗമാകാന്‍ ലഭിച്ച ഓഫര്‍ താന്‍ നിരസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.  യുട്യൂബിലെ ക്ലബ് പ്രെയറി ഫയറില്‍ ആദം ഗ്രില്‍ക്രിസ്റ്റിനോട് സംസാരിക്കവെയാണ് സെവാഗ് സ്കൈ സ്പോര്‍ട്സിന്‍റെ വാഗ്ദാനം നിരസിച്ചതിനെക്കുറിച്ച് പ്രതികരിച്ചത്.

എനിക്കൊരു ദിവസം സ്കൈ സ്പോര്‍ട്സില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. താങ്കളെ ഞങ്ങളുടെ കമന്‍ററി പാനലില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ്. അവരോട് ഞാന്‍ പറഞ്ഞു, എന്‍റെ പ്രതിഫലം നിങ്ങള്‍ക്ക് താങ്ങാനാവില്ല എന്നായിരുന്നു. പക്ഷെ അപ്പോള്‍ അവര്‍ പറഞ്ഞത്, ആദ്യ താങ്കളുടെ പ്രതിഫലം പറയൂ എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞും ഒരു ദിവസത്തേക്ക് 10000 പൗണ്ടാണ്(10.5 ലക്ഷം) രൂപയാണ് താന്‍ വാങ്ങുന്നതെന്ന്. അതുകേട്ട് അവര്‍ പറഞ്ഞത് താങ്കള്‍ പറഞ്ഞത് ശരിയാണ്, ഞങ്ങള്‍ക്കത് താങ്ങില്ലെന്നാണെന്നും സെവാഗ് ചിരിയോടെ ആദം ഗില്‍ക്രിസ്റ്റിനോട് പറഞ്ഞു. ഇതേ അഭിമുഖത്തിലായിരുന്നു സെവാഗ് ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാത്തതിനെക്കുറിച്ചും തനിക്ക് ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ ഓഫര്‍ ലഭിച്ചതിനെക്കുറിച്ചും പ്രതികരിച്ചത്.

ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് ഹർഭജൻ സിംഗ്, സഞ്ജുവും റിഷഭ് പന്തും ടീമിൽ; ഹാര്‍ദ്ദിക്കും രാഹുലും പുറത്ത്

എനിക്കിപ്പോഴും ഓര്‍മയുണ്ട്, ഞാന്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ സമയത്ത് ഐപിഎല്ലില്‍ സജീവമായിരുന്നു. ആ സമയം എനിക്ക് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനുള്ള ഓഫര്‍ ലഭിച്ചു. ഞാന്‍ ചോദിച്ചു, ശരി, എത്ര രൂപ തരുമെന്ന്. അന്ന് അവര്‍ ഓഫര്‍ ചെയ്തത് ഒരു ലക്ഷം ഡോളറാണ്. ഞാന്‍ അവരോട് പറഞ്ഞു, അത്രയും തുക എന്‍റെ അവധിക്കാലം ചെലവഴിക്കാനുള്ളതേയുള്ളു. ഇന്നലെ രാത്രിയിലെ ബില്ല് പോലും ഒരു ലക്ഷം ഡോളറാണെന്ന്-സെവാഗ് പറഞ്ഞു.

അവസാന പന്തിൽ ഗുജറാത്ത് വീണു, ഡല്‍ഹിയുടെ ജയം 4 റൺസിന്; ഉറപ്പായ സിക്സ് അവിശ്വസനീയമായി തടുത്തിട്ട് സ്റ്റബ്സ്

ഇന്ത്യൻ താരങ്ങള്‍ക്ക് എന്നെങ്കിലും വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന് ഗില്‍ക്രിസ്റ്റ് ചോദിച്ചപ്പോല്‍ അതിന്‍റെ ആവശ്യം ഇല്ലല്ലോ, ഞങ്ങള്‍ ധനികരാണ്, ദരിദ്രരാജ്യങ്ങളില്‍ കളിക്കാന്‍ ഞങ്ങള്‍ പോവാറില്ലെന്നും ചിരിയോടെ സെവാഗ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിലവില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. വിരമിച്ചശേഷം പോലും വിദേശ ലീഗുകളില്‍ കളിക്കാന്‍ കളിക്കാര്‍ക്ക് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. അതേസമയം, വനിതാ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതിന് വിലക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!