ദേവ്‌ധര്‍ ട്രോഫി: വിഷ്ണു വിനോദും സന്ദീപ് വാര്യരും ടീമില്‍

Published : Oct 25, 2019, 12:44 PM IST
ദേവ്‌ധര്‍ ട്രോഫി: വിഷ്ണു വിനോദും സന്ദീപ് വാര്യരും ടീമില്‍

Synopsis

വിഹാരി നയിക്കുന്ന എ ടീമില്‍ വിഷ്ണു വിനോദിനും സന്ദീപ് വാര്യര്‍ക്കും പുറമെ മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലുമുണ്ട്. ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരും എ ടീമിന്റെ ഭാഗമാണ്.

മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരങ്ങളായ വിഷ്ണു വിനോദും സന്ദീപ് വാര്യരും ദേവ്‌ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ ടീമില്‍ ഇടം നേടി. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക. ഹനുമാ വിഹാരി, പാര്‍ഥിവ് പട്ടേല്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരാണ് യഥാക്രമം എ, ബി, സി ടീമുകളെ നയിക്കുക. ഈ മാസം 31 മുതല്‍ നവംബര്‍ നാലുവരെ റാഞ്ചിയിലാണ്  ടൂര്‍ണമെന്റ്.

വിഹാരി നയിക്കുന്ന എ ടീമില്‍ വിഷ്ണു വിനോദിനും സന്ദീപ് വാര്യര്‍ക്കും പുറമെ മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലുമുണ്ട്. ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരും എ ടീമിന്റെ ഭാഗമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ വിഷ്ണു വിനോദ് എട്ട് കളികളില്‍ മൂന്ന് സെഞ്ചുറിയടക്കം 508 റണ്‍സടിച്ചിരുന്നു.

ദേവ്‌ധര്‍ ട്രോഫിക്കുള്ള ടീമുകളും അംഗങ്ങളും

India A: Hanuma Vihari (c), Devdutt Padikkal, A R Easwaran, Vishnu Vinod, Amandeep Khare, Abhishek Raman, Ishan Kishan (wk), Shahbaz Ahmed, Ravi Bishnoi, Ravichandran Ashwin, Jaydev Unadkat, Sandeep Warrier, Siddarth Kaul, Bhargav Merai

India B: Parthiv Patel (c&wk), Priyank Panchal, Yashasvi Jaiswal, Baba Aparajith, Kedar Jadhav, Ruturaj Gaekwad, Shahbaz Nadeem, Anukul Roy, K Gowtham, Vijay Shankar, Mohammed Siraj, Rush Kalaria, Yarra Prithviraj, Nitish Rana

India C: Shubman Gill (c), Mayank Agarwal, Anmolpreet Singh, Suryakumar Yadav, Priyam Garg, Dinesh Karthik (wk), Axar Patel, Mayank Markande, Jalaj Saxena, Avesh Khan, Dhawal Kulkarni, Ishan Porel, D G Pathania, Virat Singh

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഏഷ്യൻ ഗെയിംസ് ടീമിലെ സ്ഥാനവും സഞ്ജുവിന് നഷ്ടമാകും?, ടീമില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ
സിംബാബ്‌വെ പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ മാറ്റിയതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി ബിസിസിഐ