റൺസിനേക്കാളും വിക്കറ്റിനേക്കാളും പ്രധാനം മനോഭാവം; ഡ്രസ്സിങ് റൂമിൽ പുതിയ പുരസ്കാരം അവതരിപ്പിച്ച് ലക്ഷ്മൺ, ആദ്യ വിജയി തിലക് വ‍ർമ

Published : Jul 25, 2026, 11:03 AM IST
VVS Laxman

Synopsis

ഗ്രൗണ്ടിലും പരിശീലന സമയത്തും താരം പുലർത്തിയ കഠിനാധ്വാനവും അച്ചടക്കവുമാണ് ടീം മാനേജ്‌മെന്‍റിനെ ഈ പുരസ്കാരത്തിനായി തിലകിനെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

ഹരാരെ: ടി20 ക്രിക്കറ്റിൽ തുടർച്ചയായ ഏഴ് തോൽവികൾക്ക് വിരാമമിട്ട് സിംബാബ്‌വെയ്‌ക്കെതിരെ ജയം കുറിച്ചതിന് പിന്നാലെ, ഇന്ത്യൻ ടീം ഡ്രസ്സിങ് റൂമിൽ പുതിയൊരു പുരസ്കാരത്തിന് തുടക്കമിട്ട് താൽക്കാലിക പരിശീലകൻ വി.വി.എസ് ലക്ഷ്മൺ. റൺസിനും വിക്കറ്റുകൾക്കും അപ്പുറം കളിക്കാരുടെ സമർപ്പണത്തെയും പോസിറ്റീവ് നിലപാടിനെയും ആദരിക്കുന്നതിനായി 'ബെസ്റ്റ് ആറ്റിറ്റ്യൂഡ് അവാർഡ്' ആണ് ലക്ഷ്മൺ പ്രഖ്യാപിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം തിലക് വർമ്മയാണ് ഈ പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങിയത്.

മത്സരത്തില്‍ ഒരു ക്യാച്ചും ഒരു ബൗണ്ടറിയും വിജയ റണ്ണും മാത്രമാണ് തിലകിന്‍റെ പേരിലുണ്ടായിരുന്നതെങ്കിലും, ഗ്രൗണ്ടിലും പരിശീലന സമയത്തും താരം പുലർത്തിയ കഠിനാധ്വാനവും അച്ചടക്കവുമാണ് ടീം മാനേജ്‌മെന്‍റിനെ ഈ പുരസ്കാരത്തിനായി തിലകിനെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. മത്സരത്തിലെ വ്യക്തിഗത പ്രകടനങ്ങൾക്ക് അപ്പുറം കളിക്കാരുടെ മനോഭാവത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വി.വി.എസ് ലക്ഷ്മൺ വ്യക്തമാക്കി. കളിക്കളത്തിലെ കഴിവിനോളം തന്നെ പ്രധാനമാണ് ഒരു കളിക്കാരന്‍റെ മനോഭാവവും. ടീം മാനേജ്‌മെന്‍റ് എന്ന നിലയിൽ, ഫീൽഡിംഗോ ബാറ്റിംഗോ ബൗളിംഗോ മാത്രമല്ല നമ്മൾ ഈ പരമ്പരയിൽ വിലയിരുത്തുന്നത്. ഓരോ കളിക്കാരന്‍റെയും പോസിറ്റീവ് സമീപനത്തെയും മനോഭാവത്തെയും നമ്മൾ അർഹിച്ച രീതിയിൽ ആദരിക്കും- വി.വി.എസ് ലക്ഷ്മൺ പറഞ്ഞു.

 

സപ്പോർട്ട് സ്റ്റാഫുകളായ ഹർഷ (സ്ട്രെങ്ത് & കണ്ടീഷനിങ് കോച്ച്), ജോയ് (പെർഫോമൻസ് കോച്ച്) എന്നിവരാണ് ആദ്യ മത്സരത്തിലെ വിജയിയായി തിലക് വർമ്മയെ തിരഞ്ഞെടുത്തത്. പരിശീലന സമയത്ത് തിലക് പുലർത്തുന്ന അതിയായ ഏകാഗ്രതയെയും കഠിനാധ്വാനത്തെയും സപ്പോർട്ട് സ്റ്റാഫ് പ്രശംസിച്ചു. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 7 വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വെറും 3 കളിക്കുശേഷം അവനെ ടീമില്‍ നിന്നൊഴിവാക്കി, ഗംഭീർ കാണിച്ചത് ശുദ്ധ മണ്ടത്തരം'; ഇന്ത്യൻ കോച്ചിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്
ഒടുവിൽ മൗനം വെടിഞ്ഞ് സഞ്ജു സാംസൺ; 'രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക്, തുണയായത് ധോണിയുടെ വാക്കുകൾ'