Asianet News MalayalamAsianet News Malayalam

ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്ലിന് വന്‍ നേട്ടം; ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം

സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ കളിച്ചില്ലെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മ ആറാമതാണ്. 890 പോയിന്റോടെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാമത് തുടരുന്നു.

shubman gill jumps 45 places in ICC Odi ranking
Author
First Published Aug 24, 2022, 5:02 PM IST

ദുബായ്: സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 38-ാം റാങ്കിലെത്തി. സിംബാബ്‌വെയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ഗില്ലായിരുന്നു താരം. ഏകദിന കരിയറിലെ ആദ്യ സെഞ്ചുറിയും ഗില്‍ സ്വന്തമാക്കിയിരുന്നു. 245 റണ്‍സാണ് പരമ്പരയിലൊന്നാകെ ഗില്‍ നേടിയത്. 

സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ കളിച്ചില്ലെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മ ആറാമതാണ്. 890 പോയിന്റോടെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാമത് തുടരുന്നു. ആദ്യ പത്തില്‍ ബാക്കിയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. റാസി വാന്‍ ഡര്‍ ഡസ്സന്‍, ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ഇമാം ഉല്‍ ഹഖ് (പാകിസ്ഥാന്‍) എന്നിവര്‍ നാലുവരെയുള്ള സ്ഥാനങ്ങളില്‍. 

ചില താരങ്ങള്‍ രോഹിത് ശര്‍മയ്ക്ക് വെല്ലുവിളി ഉയര്‍ത്തും; ബാറ്റര്‍മാരുടെ പേരെടുത്ത് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

രോഹിത്തിന് പിന്നില്‍ ഏഴാം സ്ഥാനത്താണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ജോണി ബെയര്‍സ്‌റ്റോ, റോസ് ടെയ്‌ലര്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഏകദിന ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് ഒന്നാമത് തുടരുന്നു. മറ്റു സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ജസ്പ്രിത് ബുമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ പേസര്‍. നാലാം സ്ഥാനത്താണ് ബുമ്ര. 

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സിലെ പ്രകടത്തോടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റാണ് റബാദ വീഴ്ത്തിയത്. മറ്റൊരു ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ജെയും നേട്ടമുണ്ടാക്കി. 14 സ്ഥാനം മെച്ചപ്പെടുത്തിയ നോര്‍ജെ 25ാം റാങ്കിലെത്തി. 

കെ എല്‍ രാഹുല്‍- ആതിയ ഷെട്ടി വിവാഹം ഇനിയും വൈകുമോ? പ്രതികരണമറിയിച്ച് സുനില്‍ ഷെട്ടി

ടെസ്റ്റിലെ ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാതും അശ്വിന്‍ രണ്ടാമതും തുടരുകയാണ്. ടെസ്റ്റിലെ ബാറ്റേഴ്സില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ 13-ാം റാങ്കിലെത്തി. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനമാണ് എല്‍ഗാറിനെ മുന്നിലെത്തിച്ചത്. ഓള്‍റൗണ്ടര്‍മാരില്‍ മാര്‍കോ ജാന്‍സനും നേട്ടമുണ്ടാക്കി. 17 സ്ഥാനം മെച്ചപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ താരം 17-ാം റാങ്കിലാണ്.
 

Follow Us:
Download App:
  • android
  • ios