
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. വെള്ളിയാഴ്ച്ചയാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. അഞ്ച് മത്സരങ്ങളാണ് ഇരുവരും കളിക്കുക. ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കായ ആത്മവിശ്വസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ടീം മാനേജ്‌മെന്റിനെ അലട്ടുന്നത് മറ്റൊരു പ്രശ്‌നമാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുന്നും എന്നുള്ളത്. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരും ഓപ്പണര്‍മാരായ ടീമിനൊപ്പമുണ്ട്.
ഇവരില്‍ ആര് കളിക്കണമെന്നതിനെ കുറിച്ച് അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മ്ണ്‍. രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. അതിന് അദ്ദേഹത്തിന്റേതായ കാരണവുമുണ്ട്. ''രോഹിത്തിന്റെ സഹഓപ്പണറെ കണ്ടെതത്തുകയെന്നത് കടുപ്പമേറിയ കാര്യമാണ്. എന്തായാലും ഞാന്‍ മുന്‍ഗണന നല്‍കുകന്നത് രാഹുലിനാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി രോഹിത്തിനൊപ്പം രോഹിത്താണ് ഓപ്പണ്‍ ചെയ്യുന്നത്. ആ കൂട്ടുകെട്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. അപ്പോള്‍ മറിച്ചൊന്ന് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല.
ശരിയാണ്, ഇക്കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമാണ് ധവാന്‍ പുറത്തെടുത്തത്. എങ്കിലും രാഹുലില്‍ ഞാന്‍ ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിക്കും. കാരണം ഓപ്പണിങ് സഖ്യത്തില്‍ നിങ്ങള്‍ക്ക് സ്ഥിരതയുള്ള ഒരാളെയാണ് വേണ്ടത്. ടി20 ലോകകപ്പ് അടുത്തിരിക്കെ ഓപ്പണര്‍മാരെ ഇടയ്ക്കിടെ മാറ്റി പരീക്ഷിക്കരുത്. ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ഫോമിലല്ലതാവുകയോ ചെയ്താല്‍ ധവാനപ്പോലെ പരിചയസമ്പന്നായ ഒരു ഓപ്പണര്‍ പുറത്തുണ്ടെന്നുള്ള ആത്മവിശ്വാസവുമുണ്ടാകും.'' ലക്ഷമണ്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎലില്‍ ശിഖര്‍ ധവാന്റെ മികച്ച സീസണായിരുന്നു, ഡല്‍ഹിക്ക് വേണ്ടി സെഞ്ചുറി നേടുകയും, ടോപ്പ് ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി നേടിയിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!