Latest Videos

ഞങ്ങള്‍ ക്ഷീണിതരായിരുന്നു, എന്നിട്ടും സ്റ്റീവ് വോ ആ മണ്ടന്‍ തീരുമാനമെടുത്തു: ഷെയ്ന്‍ വോണ്‍

By Web TeamFirst Published Aug 24, 2020, 5:42 PM IST
Highlights

ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് നേടിയ 445നെതിരെ ഇന്ത്യ 171നേ് പുറത്തായി. പിന്നാലെ ഫോളോഓണ്‍ ചെയ്ത ഇന്ത്യ ഏഴിന് 657 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

സതാംപ്ടണ്‍: 2001ലെ ഇന്ത്യന്‍ പര്യടനത്തിലെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോയ്ക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ചരിത്രജയം സ്വന്തമാക്കിയ ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റിനെ കുറിച്ചാണ് വോണ്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്ന് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിക്കെതിര ഫോളോഓണ്‍ ചെയ്തശേഷം അവരെതന്നെ തോല്‍പ്പിക്കുമ്പോള്‍ ചരിത്രമാണ് പിറന്നത്. 

ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് നേടിയ 445നെതിരെ ഇന്ത്യ 171നേ് പുറത്തായി. പിന്നാലെ ഫോളോഓണ്‍ ചെയ്ത ഇന്ത്യ ഏഴിന് 657 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയയെ 212ന് പുറത്താക്കിയ ഇന്ത്യ 171 റണ്‍സിന്റെ വിജയമാഘോഷിച്ചു. വിവിഎസ് ലക്ഷ്മണനും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് നേടിയ 376 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 

എന്നാല്‍ മത്സരത്തില്‍ സ്റ്റീവോയടെതുത്ത മണ്ടന്‍ തീരുമാനമാണ് ഓസീസിനെ ചതിച്ചതെന്ന് വോണ്‍ വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''അന്ന് കടുത്ത ചൂടായിരുന്നു കൊല്‍ക്കത്തയില്‍. ഞങ്ങളാണെങ്കില്‍ ദീര്‍ഘനേരം ഗ്രൗണ്ടിലായിരുന്നു. വിക്കറ്റ് മോശമായികൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഞാനും ഗ്ലെന്‍ മഗ്രാത്തും, ജേസണ്‍ ഗില്ലസ്പിയും മൈക്കല്‍ കാസ്പറോവിക്‌സും അടങ്ങുന്ന ബൗളിങ് നിരയോട് ചോദിച്ചും, എന്താണ് തോന്നുന്നതെന്ന്. 

മഗ്രാത് പറഞ്ഞു കുറച്ച് ക്ഷീണമുണ്ടെന്ന്. എനിക്കും അതേ അഭിപ്രായമായിരുന്നു. കാസ്പറോവിക്‌സ് എന്തിനും തയ്യാറായി നില്‍ക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞങ്ങല്‍ 10 വിക്കറ്റിന് ജയിച്ചിരുന്നു. അതോടെ തുടര്‍ച്ചയായ ടെസ്റ്റ് വിജയങ്ങളുടെ എണ്ണം 16 ആയിരുന്നു. അത് 17 ആക്കാനായിരുന്നു വോയുടെ അടുത്ത ശ്രമം. എത്രത്തോളം വിജയങ്ങള്‍ തുടര്‍ച്ചയായി നേടാന്‍ കഴിയുമോ അത് നേടുകയായിരുന്നു ക്യാപ്റ്റന്റെ ലക്ഷ്യം. എന്നാല്‍ കൊല്‍ക്കത്തയിലെ സഹചാര്യം അതിന് വിലങ്ങുതടിയായി. വോയുടെ ആഒരു തീരുമാനം കൊണ്ടാണ് ഇന്ത്യ ജയിച്ചതെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. 

അന്ന് ഫോളോഓണ്‍ ചെയ്യിക്കാതെ ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ 450 റണ്‍സിന്റെ ലീഡെങ്കിലും മൊത്തത്തില്‍ നേടാമായിരുന്നു. പിന്നെ ഇന്ത്യയെ എറിഞ്ഞിടുക എളുപ്പമുള്ള കാര്യമായിരുന്നു.'' വോണ്‍ പറഞ്ഞുനിര്‍ത്തി.

click me!