അത് വാങ്ങേണ്ട ദിവസം ഇന്നല്ല, കോലിയിൽ നിന്ന് ജേഴ്സി സമ്മാനമായി വാങ്ങിയ ബാബറിനെതിരെ തുറന്നടിച്ച് വസീം അക്രം

Published : Oct 15, 2023, 10:03 AM IST
അത് വാങ്ങേണ്ട ദിവസം ഇന്നല്ല, കോലിയിൽ നിന്ന് ജേഴ്സി സമ്മാനമായി വാങ്ങിയ ബാബറിനെതിരെ തുറന്നടിച്ച് വസീം അക്രം

Synopsis

എന്നാല്‍ ലോകകപ്പിലെ നിര്‍മായക മത്സരത്തില്‍ ഇന്ത്യയോട് കനത്ത തോല്‍വി വഴങ്ങിയശേഷം സന്തേഷത്തോടെ പരസ്യമായി ജേഴ്സി സമ്മാനമായി വാങ്ങിയതിനെക്കുറിച്ച് പാക് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിലൊരു ആരാധകന്‍ വസീം അക്രമിനോട് ഇക്കാര്യത്തില്‍ താങ്കളുടെ നിലപാട് എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു അക്രം ബാബറിനെതിരെ പൊട്ടിത്തെറിച്ചത്.

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യക്കെതിരായ കനത്ത തോല്‍വിക്ക് ശേഷം പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം വിരാട് കോലിയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്സികള്‍ സമ്മാനമായി വാങ്ങിയതിനെതിരെ തുറന്നടിച്ച് മുന്‍ പാക് നായകന്‍ വസീം അക്രം. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരശേഷം സ്റ്റേ‍ഡിയത്തില്‍ ക്യാമറകള്‍ക്ക് മുമ്പില്‍വെച്ചായിരുന്നു കോലി, ബാബറിന് കൈയൊപ്പിട്ട ജേഴ്സികള്‍ സമ്മാനമായി നല്‍കിയത്. ബാബര്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

എന്നാല്‍ ലോകകപ്പിലെ നിര്‍മായക മത്സരത്തില്‍ ഇന്ത്യയോട് കനത്ത തോല്‍വി വഴങ്ങിയശേഷം സന്തേഷത്തോടെ പരസ്യമായി ജേഴ്സി സമ്മാനമായി വാങ്ങിയതിനെക്കുറിച്ച് പാക് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിലൊരു ആരാധകന്‍ വസീം അക്രമിനോട് ഇക്കാര്യത്തില്‍ താങ്കളുടെ നിലപാട് എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു അക്രം ബാബറിനെതിരെ പൊട്ടിത്തെറിച്ചത്.

ബാബര്‍ പരസ്യമായി ഇന്ത്യന്‍ ജേഴ്സികള്‍ കോലിയില്‍ നിന്ന് സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. അതും ഇത്രയും വലിയൊരു തോല്‍വിക്ക് ശേഷം. നിങ്ങള്‍ക്ക് അത് ചെയ്യണമായിരുന്നുവെങ്കില്‍ അമ്മാവന്‍റെ മോന്‍ കോലിയുടെ ജേഴ്സി ആവശ്യപ്പെട്ടിട്ടുണ്ട് എങ്കില്‍ അത് ഡ്രസ്സിംഗ് റൂമില്‍വെച്ച് രഹസ്യമായി വാങ്ങാമായിരുന്നു. ഇന്നലെ അതിനുള്ള വേദിയായിരുന്നില്ലെന്നും അക്രം ടെലിവിഷനില്‍ പറഞ്ഞു.

ഇന്ത്യയോടേറ്റ നാണംകെട്ട തോൽവി, പാകിസ്ഥാന് വമ്പൻ തിരിച്ചടി, പോയന്‍റ് പട്ടികയിൽ നമ്പർ വണ്ണായി ഇന്ത്യ

ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് തയാറെടുപ്പില്ലായിരുന്നുവെന്ന് അക്രം പറഞ്ഞു. ഇരു ടീമുകളുടെയും കളി നിലവാരത്തിലെ അന്തരം വലുതായി കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പെ കുല്‍ദീപ് യാദവ് ഉയര്‍ത്താനിടയുള്ള ഭീഷണിയെക്കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.  പാകിസ്ഥാനെതിരെ എക്കാലത്തും അവന്‍ മികവ് കാട്ടിയിട്ടുണ്ട്. ഇന്നും സ്ഥിതി വ്യത്യസ്തമായില്ലെന്നും അക്രം പറഞ്ഞു. ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാകിസ്ഥാനെ കാത്തിരിക്കുന്നത് മറ്റൊരു കടുപ്പമേറിയ മത്സരമാണ്. മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയാണ് അടുത്ത മത്സരത്തില്‍ പാകിസ്ഥാന്‍റെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി
14 സിക്സ്, 9 ഫോര്‍, വൈഭവ് 95 പന്തില്‍ 171, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഹിമാലയന്‍ സ്കോറുയര്‍ത്തി ഇന്ത്യ