ഇന്ത്യയോടേറ്റ നാണംകെട്ട തോൽവി, പാകിസ്ഥാന് വമ്പൻ തിരിച്ചടി, പോയന്‍റ് പട്ടികയിൽ നമ്പർ വണ്ണായി ഇന്ത്യ
ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പിലെ അയല്‍പ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 20 ഓവര്ഡ ബാക്കിനിര്‍ത്തി നേടിയ ജയം ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റേത് മൈനസിലേക്ക് കൂപ്പുകുത്തി.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഇന്ത്യ. പാകിസ്ഥാനെതിരായ വമ്പന്‍ ജയമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ആറ് പോയന്‍റുള്ള ഇന്ത്യ നെറ്റ് റണ്‍ റേറ്റില്‍(+1.821) ന്യൂസിലന്‍ഡിനെ(+1.604) പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പിലെ അയല്‍പ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 20 ഓവര്ഡ ബാക്കിനിര്‍ത്തി നേടിയ ജയം ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റേത് മൈനസിലേക്ക് കൂപ്പുകുത്തി.
ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക നാലു പോയന്‍റുമായി മൂന്നാ സ്ഥാനത്തുമാണ്. ഇന്ത്യയുടെ അടുത്ത മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് അഫ്ഗാനിസ്ഥാനുമായും ദക്ഷിണാഫ്രിക്കക്ക് നെതര്‍ലന്‍ഡ്സുമായും മത്സരമുള്ളതിനാല്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്.
തോളില്‍ ത്രിവര്‍ണമില്ല, പാകിസ്ഥാനെതിരെ ആവേശപ്പോരിനിറങ്ങിയപ്പോള്‍ കോലിക്ക് പറ്റിയത് ആന മണ്ടത്തരം
അതേസമയം, നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ഇന്ത്യക്കെതിരായ കനത്ത തോല്‍വി പാകിസ്ഥാന് കനത്ത തിരിച്ചടിയായി. മൂന്ന് കളികളില്‍ നാലു പോയന്‍റുള്ള പാകിസ്ഥാന്‍റെ നെറ്റ് റണ്‍ റേറ്റ്(-0.137) മൈനസിലേക്ക് കൂപ്പുകുത്തി. ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇംഗ്ലണ്ടിന് മികച്ച നെറ്റ് റണ്‍റേറ്റ്(+0.553) ഉള്ളതിനാല്‍ വെറും ജയം നേടിയാലും പാകിസ്ഥാനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയരാനാവും.
ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും ബംഗ്ലാദേശ് ആറാമതും ശ്രീലങ്ക ഏഴാമതും നെതര്‍ലന്‍ഡ്സ് എട്ടാമതുമുള്ള പോയന്‍റ് പട്ടികയില്‍ അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ഇപ്പോഴും ഒമ്പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിന് പിന്നിലുള്ളത്. ശ്രീലങ്കക്കെതിരെ ആണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക