കോലി ക്രുദ്ധനാവും സച്ചിന്‍ അങ്ങനെ ആയിരിക്കില്ല; ഇരുവരേയും കുറിച്ച് സംസാരിച്ച് അക്രം

By Web TeamFirst Published May 13, 2020, 9:06 PM IST
Highlights

ക്രിസീലെത്തിയാല്‍ കൂടുതല്‍ അക്രമിച്ച് കളിക്കുന്ന താരമാണ്. ഇപ്പോള്‍ സച്ചിനേയും കോലിയേയും താരതമ്യം ചെയ്യുകയാണ് പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച പേസര്‍ വസിം അക്രം.

ദില്ലി: ലോക ക്രിക്കറ്റില്‍ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരുടെ നിരയിലായിരിക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും സ്ഥാനം. ക്രീസില്‍ ശാന്തനായി കളിക്കുന്ന താരമാണ് സച്ചിന്‍. എന്നാല്‍ കോലി അങ്ങനെയല്ല. ക്രിസീലെത്തിയാല്‍ കൂടുതല്‍ അക്രമിച്ച് കളിക്കുന്ന താരമാണ്. ഇപ്പോള്‍ സച്ചിനേയും കോലിയേയും താരതമ്യം ചെയ്യുകയാണ് പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച പേസര്‍ വസിം അക്രം. ആകാശ് ചോപ്രയുടെ യുട്യൂബ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അക്രം.

ഇരുവരേയും സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു ചോപ്രയുടെ ചോദ്യം. അക്രത്തിന്റെ മറുപടി ഇങ്ങനെ... ''ആധുനിക ക്രിക്കറ്റിലെ ഒന്നാംനമ്പര്‍ താരമാണ് വിരാട്. സച്ചിനേയും കോലിയേയും താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടും വ്യത്യസ്ഥമായ ശൈലിയിലാണ് കളിക്കുന്നത്. ഒരു ബൗളര്‍ എന്നുള്ള നിലയ്ക്ക് രണ്ട് താരങ്ങളുടെയും ശരീരഭാഷ ശ്രദ്ധിക്കേണ്ടതുണ്ട്. 

ഞാന്‍ സച്ചിനെ സ്ലഡ്ജ് ചെയ്യുന്നകയാണെങ്കില്‍ അദ്ദേഹം കുറച്ചുകൂടെ ശ്രദ്ധ കാണിക്കും. അക്രമിച്ച് കളിക്കുന്ന താരം തന്നെയാണ് സച്ചിന്‍. എന്നാല്‍ പുറമെ ശാന്തനായാരിക്കും. മറിച്ച് കോലിയെയാണ് സ്ലഡ്ജ് ചെയ്യുന്നതെങ്കില്‍ അയാള്‍ ക്രുദ്ധനാവും. ചിലപ്പോള്‍ നിയന്ത്രണം വിട്ട് അക്രമിച്ച് കളിക്കാന്‍ ശ്രമിക്കും. വിക്കറ്റ് ലഭിക്കാനും സാധ്യതയേറെയാണ്.

സാങ്കേതിക തികവ് പരിശോധിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ് കോലി. കായികമായി ഫിറ്റാണ് കോലി. ക്രിക്കറ്റിലെ മിക്കവാറും റെക്കോഡുകള്‍ കോലി സ്വന്തം പേരിലാക്കും.'' അക്രം പറഞ്ഞുനിര്‍ത്തി.

click me!