ടെസ്റ്റില്‍ അത്തരം ഷോട്ടുകള്‍ കളിക്കാം, പക്ഷേ ഇവിടെ? റിഷഭ് പന്തിനെതിരെ വിമര്‍ശനവുമായി വസിം അക്രം

By Web TeamFirst Published Sep 5, 2022, 5:26 PM IST
Highlights

അഞ്ചാമനായി ക്രീസിലെത്തിയ പന്ത് 12 പന്തില്‍ 14 റണ്‍സുമായിട്ടാണ് മടങ്ങുന്നത്. ഷദാബ് ഖാനെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുമ്പോഴാണ് പന്ത് പുറത്താവുന്നത്. തീര്‍ത്തും അനാവശ്യമായ ഷോട്ടായിരുന്നത്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന് മധ്യനിരയുടെ പരാജയം തന്നെയാണ്. അതില്‍ പ്രധാനി റിഷഭ് പന്തും. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പുറത്താവുന്നത്. ഫിനിഷര്‍ റോളില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തികിന് പകരമാണ് പന്ത് ടീമിലെത്തുന്നതെന്നും ഓര്‍ക്കണം.

അഞ്ചാമനായി ക്രീസിലെത്തിയ പന്ത് 12 പന്തില്‍ 14 റണ്‍സുമായിട്ടാണ് മടങ്ങുന്നത്. ഷദാബ് ഖാനെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുമ്പോഴാണ് പന്ത് പുറത്താവുന്നത്. തീര്‍ത്തും അനാവശ്യമായ ഷോട്ടായിരുന്നത്. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ഒരാള്‍ പാക് ഇതിഹാസം വസിം അക്രമാണ്. മറ്റൊരാള്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും.

പോരടിച്ച് വീണ്ടും; കോലിയുടെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിസിസിഐ

അത്തരമൊരു ഷോട്ട് കളിച്ചതില്‍ പന്തിന് നിരാശ തോന്നിയിട്ടുണ്ടാവുമെന്നാണ് ഗംഭീര്‍ പറയുന്നത്. ''ഡീപ് മിഡ്‌വിക്കറ്റ്, ലോംഗ് ഓണ്‍ ഇതാണ് റിഷഭ് ഷോട്ടുകള്‍ കളിക്കുന്ന പ്രധാന ഏരിയ. അതിലൂടെ മനോഹരമായി കളിക്കാനും പന്തിന് സാധിക്കും. റിവേഴ്‌സ് സ്വീപ്പ് പന്തിന്റെ ഷോട്ടല്ല. അത്തരമൊരു ഷോട്ട് കളിച്ചതില്‍ അവന് നിരാശ തോന്നിയിട്ടുണ്ടാവും. അത്തരം ഷോട്ടുകള്‍ കളിക്കാന്‍ അവന് മികവില്ല.'' ഗംഭീര്‍ പറഞ്ഞു.

ഒരിക്കല്‍ ഇന്ത്യയുടെ സ്‌കോര്‍ 200 കടക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ മധ്യനിരയുടെ നിരുത്തരവാദിത്തം ടീമിന് വിനയായി. വിരാട് കോലി 44 പന്തില്‍ 60 റണ്‍സുമായി അവസാന ഓവര്‍ വരെ ക്രീസിലുണ്ടായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 181 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.

'ആദ്യം പ്ലേയിംഗ് ഇലവന്‍ സെറ്റ് ആക്കൂ', ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് അക്തര്‍

റിഷഭ് ആ ഷോട്ട് കളിച്ചത് അനാവശ്യ സമയത്തായിരുന്നുവെന്നാണ് അക്രം പറയുന്നത്. ''സ്വീപ് ഷോട്ടുകള്‍ കളിക്കേണ്ട സമയമായിരുന്നില്ല അത്. എനിക്കറിയാം ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ ആ ഷോട്ടുകള്‍ നന്നായി കളിക്കും. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് പന്ത്. എന്നാല്‍ സാഹചര്യം മനസിലാക്കാന്‍ പന്ത് ശ്രമിക്കണം.'' അക്രം പറഞ്ഞു.
 

click me!