പോരടിച്ച് വീണ്ടും; കോലിയുടെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിസിസിഐ

By Gopala krishnanFirst Published Sep 5, 2022, 5:07 PM IST
Highlights

ബിസിസിഐയിലെ ആര്‍ക്കും കോലിയോട് വിദ്വേഷമില്ലെന്നും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന കളിക്കാരനാണ് കോലിയെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ശരിയായ സമയത്താണ് കോലി ഫോമിലേക്ക് മടങ്ങിയെത്തയതെന്നും മികച്ച പ്രകടനം തുടരാന്‍ കോലിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും കോലിയുടെ ഫോം ടി20 ലോകകപ്പില്‍ പ്രധാനമാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു

മുംബൈ: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ആരും തന്നെ ബന്ധപ്പെട്ടില്ലെന്നും മുന്‍ നായകന്‍ എം എസ് ധോണി മാത്രമാണ് തനിക്ക് സന്ദേശമയച്ചതെന്നും വിരാട് കോലി വെളിപ്പെടുത്തിയതിന് പിന്നാലെ മറുപടിയുമായി ബിസിസിഐ. വിരാട് കോലിക്ക് ടീം അംഗങ്ങളുടയും ബിസിസിഐയുടേതും അടക്കം എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും പിന്തുണ ലഭിച്ചില്ലെന്ന കോലിയുടെ പ്രസ്താവന ശരിയല്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.

കോലിക്ക് പഴയ ഊര്‍ജ്ജത്തോടെ തിരിച്ചെത്താന്‍ ഇടക്കിടെ ആവശ്യമായ വിശ്രമം നല്‍കിയിരുന്നു. ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ബിസിസിഐ ഉള്‍പ്പെടെ എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം എന്താണ് പറയുന്നതെന്ന് തനിക്കറിയില്ലെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ഇനി പേയ്‌ടിഎം ട്രോഫിയില്ല, ബിസിസിഐക്ക് പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍മാരെത്തി

ബിസിസിഐയിലെ ആര്‍ക്കും കോലിയോട് വിദ്വേഷമില്ലെന്നും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന കളിക്കാരനാണ് കോലിയെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. ശരിയായ സമയത്താണ് കോലി ഫോമിലേക്ക് മടങ്ങിയെത്തയതെന്നും മികച്ച പ്രകടനം തുടരാന്‍ കോലിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും കോലിയുടെ ഫോം ടി20 ലോകകപ്പില്‍ പ്രധാനമാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

ഇതാദ്യമായല്ല, കോലി ബിസിസിഐക്കെതിരെ തുറന്നടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പ് ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനിച്ച കാര്യം തീരുമാനമെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് തന്നെ സെലക്ടര്‍മാര്‍ അറിയിച്ചതെന്ന് കോലി പറഞ്ഞിരുന്നു. എന്നാല്‍ കോലിയോട് ആരും നായകസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ടി20 നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും കോലി പറഞ്ഞിരുന്നു. ഇത് നിഷേധിച്ചായിരുന്നു കോലിയുടെ പ്രസ്താവന.

ഏഷ്യാ കപ്പ്: ആവേശജയത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി, സൂപ്പര്‍ താരം പരിക്കിന്‍റെ പിടിയില്‍

ഏഷ്യാ കപ്പില്‍ ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ തനിക്ക് ആരും സന്ദേശമയച്ചില്ലെന്ന് കോലി പറഞ്ഞത്. 

click me!