നായകന്‍ ഇന്ത്യന്‍ താരം; വസീം ജാഫറിന്‍റെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീം ഇങ്ങനെ

Published : Mar 29, 2020, 06:56 PM ISTUpdated : Mar 29, 2020, 06:59 PM IST
നായകന്‍ ഇന്ത്യന്‍ താരം; വസീം ജാഫറിന്‍റെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീം ഇങ്ങനെ

Synopsis

യൂണിവേഴ്‍സല്‍ ബോസ് ക്രിസ് ഗെയ്‍ലും ഹിറ്റ്മാനുമാണ് ടീമിന്‍റെ ഓപ്പണർമാർ. വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലും ടീമില്‍

മുംബൈ: എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍താരം വസീം ജാഫർ. 12 അംഗ ടീമില്‍ എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം. 

മുംബൈ ഇന്ത്യന്‍സ് നായകനായ ഹിറ്റ്മാന്‍ രോഹിത് ശർമ്മ, ഐപിഎല്‍ വീരന്‍ സുരേഷ് റെയ്ന, ആർസിബി നായകനും റണ്‍മെഷിനുമായ വിരാട് കോലി, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി, വെടിക്കെട്ട് ഓള്‍റൌണ്ടർ ഹാർദിക് പാണ്ഡ്യ, സ്‍പിന്നർ രവിചന്ദ്ര അശ്വിന്‍, യോർക്കർ വീരന്‍ ജസ്പ്രീത് ബുമ്ര എന്നിവരും പന്ത്രണ്ടാമനായി ഓള്‍റൌണ്ടർ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയില്‍ നിന്ന് ടീമില്‍ ഇടംപിടിച്ചത്. 

യൂണിവേഴ്‍സല്‍ ബോസ് ക്രിസ് ഗെയ്‍ലും ഹിറ്റ്മാനുമാണ് ടീമിന്‍റെ ഓപ്പണർമാർ. വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസല്‍, അഫ്‍ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, ലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ എന്നിവരാണ് ടീമിലെ മറ്റ് വിദേശികള്‍. ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ സൂപ്പർ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ടീമിലെ വിക്കറ്റ് കീപ്പറും നായകനും. 

രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുന്നത് വൈകുകയാണ്. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ നിലവില്‍ ഏപ്രില്‍ 15ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി