ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തം; എന്നാല്‍ അമ്പരപ്പിക്കുന്ന പ്രവചനവുമായി മുന്‍താരം

Published : Mar 29, 2020, 05:41 PM ISTUpdated : Mar 29, 2020, 05:44 PM IST
ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തം; എന്നാല്‍ അമ്പരപ്പിക്കുന്ന പ്രവചനവുമായി മുന്‍താരം

Synopsis

ധോണി വിരമിക്കാറായോ എന്ന ചോദ്യത്തിന് മാസ് മറുപടിയുമായാണ് മുന്‍താരം എത്തിയത്

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ ചർച്ചയാവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി മനസുതുറന്നിട്ടില്ല. ധോണി വിരമിക്കാറായോ എന്ന ചോദ്യത്തിന് അമ്പരപ്പിക്കുന്ന മറുപടി പറയുകയാണ് ഓസീസ് മുന്‍ സ്‍പിന്നർ ബ്രാഡ് ഹോഗ്. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു മറുപടി. 

ഐപിഎല്‍ 2020 ഉപേക്ഷിച്ചാല്‍ ധോണി വിരമിക്കുമോ, താങ്കള്‍ക്ക് എന്താണ് തോന്നുന്നത്... എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ഇതിന് ഹോഗിന്‍റെ മറുപടി ഇങ്ങനെ. 'ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വളരെയധികം ആനന്ദിപ്പിക്കുന്ന കരിയറാണ് ധോണിയുടേത്. അദേഹം ചെയ്ത കാര്യങ്ങള്‍ ആസ്വദിക്കുക. ഇനിയൊരു അങ്കത്തിന് കൂടി ധോണിക്ക് ബാല്യമുണ്ട്, രണ്ട് വർഷം കൂടി കളിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ'- ബ്രാഡ് ഹോഗ് മറുപടി നല്‍കി.

Read more: ധോണിയെക്കുറിച്ച് വലിയ പ്രവചനവുമായി ആദ്യകാല പരിശീലകന്‍

ടെസ്റ്റില്‍ 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇതുവരെ പാഡഴിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ കിവീസിന് എതിരെയാണ് ഒടുവില്‍ കളിച്ചത്. ഐപിഎല്ലിലൂടെ 38കാരനായ താരം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സീസണ്‍ വൈകുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. 

ധോണിക്ക് ഇനി ഇന്ത്യന്‍ ടീമിലെത്തുക സാധ്യമല്ലെന്നാണ് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്ക്കറുടെയും വീരേന്ദർ സെവാഗിന്‍റെയും അഭിപ്രായം. ഐപിഎല്ലില്‍ മികവ് കാട്ടി ടീമിലെത്താനായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ധോണിക്ക് നല്‍കിയ നിർദേശം. 

Read more: ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാമെന്ന ധോണിയുടെ പ്രതീക്ഷ അവസാനിച്ചുവെന്ന് ഹര്‍ഷ ഭോഗ്ലെ

PREV
click me!

Recommended Stories

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്
രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്